സാബു ചുണ്ടക്കാട്ടില്‍
നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍-വിഷു ആഘോഷം വിപുലമായ പരിപാടികളോടെ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഹേവെത്ത് സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു. നോര്‍വിച്ച് മലയാളികളിലെ ഇളം തലമുറയിലും മുതിര്‍ന്ന തലമുറയിലും പെട്ട കലാ പ്രതിഭകളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.
വൈകുന്നേരം കൃത്യം 4.30 ന് അസോസിയേഷന്‍ പ്രസിഡണ്ട് ജൈസണ്‍ ജോര്‍ജ് നിലവിളക്ക് കൊളുത്തി ആരംഭിച്ച പരിപാടിക്ക് സെക്രട്ടറി അനിത ജരീഷ് സ്വാഗതം ആശംസിച്ചു. വിഭവ സമൃദ്ധമായ ഈസ്റ്റര്‍ വിഷു ഡിന്നര്‍ ന് ശേഷം ശ്രുതിലയ ക്രോയിഡോണ്‍ ന്റെ ഗാനമേള ആരംഭിച്ചു. പങ്കെടുത്ത എല്ലാവര്ക്കും ട്രഷറര്‍ ജെരീഷ് വര്‍ഗീസ് നന്ദി പ്രകടിപ്പിച്ചു കൊണ്ട് പത്ത് മണിയോടെ ആഘോഷങ്ങള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല