സാബു ചുണ്ടക്കാട്ടില്‍
ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് ഏപ്രില്‍ 22 നു നടത്താനിരുന്ന സ്റ്റേജ് ഷോ ആയ സ്റ്റാര്‍ ബ്ലിറ്റ്സ് ചില പ്രത്യേക സാഹചര്യങ്ങളാല്‍ റദ്ദാക്കിയതായി ക്ലബ് എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. അനുയോജ്യമായ മറ്റൊരു തീയ്യതി കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
പ്രസ്തുത പരിപാടി മുന്‍പ് പ്രഖ്യാപിച്ച തീയ്യതിയില്‍ നടത്താന്‍ സാധിക്കാതെ വന്നതില്‍ ഭാരവാഹികള്‍ ഖേദം പ്രകടിപ്പിക്കുകയും ഇതുവരെ വിറ്റ ടിക്കറ്റിന്റെ പണം തിരികെ നല്‍കുമെന്നും അറിയിച്ചു. തുടര്‍ന്നും ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് അസോസിയേഷന് നിങ്ങള്‍ ഓരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ക്ലബ് അംഗങ്ങള്‍ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല