1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2012

വൂസ്റ്റര്‍ഷെയര്‍: യുകെകെസിഎ യുടെ പതിനൊന്നാമത് കണ്‍വെന്‍ഷനില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രൌ. ജോയി മുപ്രാപ്പള്ളിയില്‍ പങ്കെടുക്കും.ക്നാനായ സമുദായത്തിന് പ്രത്യേകമായി സ്വയം അധികാര സഭ റോമില്‍ നിന്നും നേടിയെടുക്കുന്നതിന് വേണ്ടി നേതൃത്വം കൊടുക്കുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വരവിന് യുകെയിലെ അല്മായ സംഘടന നേതൃത്വം ഏറെ പ്രാധാന്യം നല്‍കുന്നു.

തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം എന്ന കണ്‍വെന്‍ഷന്‍ സന്ദേശത്തെ അടിസ്ഥാനമാക്കി ഓരോ യൂണിറ്റിലും ഭംഗിയായി റാലി സംഘടിപ്പിക്കുവാന്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു. റാലിക്ക് വേണ്ടിയുള്ള അലങ്കാര വസ്തുക്കളും വസ്ത്രങ്ങളും ബാനറുകളും ആടയാഭരണങ്ങളും നാട്ടില്‍ നിന്നും എത്തി കൊണ്ടിരിക്കുന്നു.

ഊഷ്മളമായ ക്നാനായ ബന്ധത്തെ അരക്കിട്ടുറപ്പിക്കാനും സ്നേഹ സൌഹാര്‍ദ്ദം പുതുക്കുവാനുമുള്ള ഏറ്റവും മനോഹരമായ ദിനമായ ജൂണ്‍ മുപ്പതിന് വേണ്ടി ഓരോ ക്നാനായക്കാരനും ഒരുങ്ങി കഴിഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.