കുട്ടി മടി പിടിച്ചു സ്കൂളില്‍ പോകാതിരിക്കുന്നത് മാതാപിതാക്കള്‍ അനുവദിക്കുകയാണെങ്കില്‍ അത് ഇനി മുതല്‍ ബാധിക്കുക ചൈല്‍ഡ് ബെനഫിറ്റിനെ ആയിരിക്കുമെന്ന് സര്‍ക്കാര്‍. മുന്‍പുണ്ടായിരുന്ന 50പൌണ്ട് പിഴ ഇനി മുതല്‍ 60പൗണ്ടായി ഉയര്‍ത്തും. നിശ്ചിത സമയത്തിനുള്ളില്‍ പിഴ അടക്കാത്ത പക്ഷം പിഴയുടെ തുക ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ബ്രിട്ടനില്‍ പാര്‍ക്കിംഗ് പിഴക്കും ഇതേ രീതിയാണ് പിന്തുടരുന്നത്.അസുഖം മൂലം സ്കൂളില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങള്‍ കൂടാതെ വര്‍ഷം രണ്ടാഴ്ചയ്ക്കു മേല്‍ സ്കൂള്‍ ദിവസങ്ങള്‍ നഷ്ട്ടമാക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്ക്കാരം.
അതായത് 28 ദിവസം കൊണ്ട് പിഴ അടച്ചില്ല എങ്കില്‍ 60പൌണ്ട് എന്ന പിഴ 120പൌണ്ട് എന്നായി വര്‍ദ്ധിപ്പിക്കും എന്നര്‍ത്ഥം. സര്‍ക്കാര്‍ പ്രതിനിധിയായ ചാര്‍ളി ടെയ്ലര്‍ ആണ് ഈ പദ്ധതി മുന്‍പോട്ടു വച്ചിട്ടുള്ളത്. എട്ടു വര്‍ഷത്തിനുള്ളില്‍ ഇത് വരെ 127,000 പിഴകളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ പകുതിയിലധികവും ഇത് വരെയും അടക്കാതെ പോകുകയാണ് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ഈ സമീപനത്തില്‍ മാറ്റം വരുത്തുന്നതിനാണ് ഈ സര്‍ക്കാര്‍ നീക്കം എന്നറിയുന്നു.
ചില മാതാപിതാക്കള്‍ കുട്ടികളെ വീട്ടില്‍ ഇരിക്കുന്നതിനു അനുവദിക്കുകയും പിന്നീട് പിഴ അടക്കുന്നതിനു വിസമ്മതിക്കുകയും ചെയ്യുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു. 400,000ത്തിനടുത്ത് വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ 15% ക്ലാസുകളും വേണ്ടെന്നു വയ്ക്കുന്നുണ്ട്.ഇനി മുതല്‍ ഈ പിഴ ചൈല്‍ഡ് ബെനഫിറ്റില്‍ നിന്നും പിടിക്കുവാനാണ് പുതിയ പദ്ധതി തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതി മുന്നോട്ടു കൊണ്ട് പോകുവാന്‍ തന്നെയാണ് വിദ്യാഭ്യാസ സെക്രെട്ടറി മൈക്കല്‍ ഗോവ്അടക്കമുള്ളവരുടെ തീരുമാനം. എന്നാല്‍ പിഴ അടയ്ക്കാത്ത മാതാപിതാക്കള്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല എന്നും അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല