1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2012

ഏപ്രില്‍ 17 മുതല്‍ ഖത്തര്‍ എയര്‍ വെയ്‌സിന്റെ പ്രത്യേക ഓഫര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 ലക്ഷ്യസ്താനങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രത്യേക ഓഫര്‍. എക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം കുറവ് നല്‍കിയാല്‍ മതി ഈ മൂന്നു ദിവസങ്ങളില്‍ എന്നതാണ് ഈ പുതിയ ഓഫര്‍. ഈ ഓഫര്‍ നിരക്കില്‍ നികുതിയും സര്‍ചാര്‍ജുമെല്ലാം ഉള്‍പ്പെടും.

ഈ ഓഫര്‍ ഉപയോഗപ്പെടുത്തുന്നതിന് 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബുക്കിങ് സംവിധാനം ഏപ്രില്‍ 17 00.01 മണിക്ക് ആരംഭിച്ച് ഏപ്രില്‍ 19 23.59ന് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഒരുക്കുന്ന ഈ പുതിയ ഓഫര്‍ ഉപയോഗപ്പെടുത്താം.

കേപ്പ് ടൗണ്‍, ന്യൂയോര്‍ക്ക്, സവോ പൗലോ, ബാങ്കോക്ക്, എഥന്‍സ്, സിങ്കപ്പൂര്‍, ഇസ്താംബൂള്‍, മാലിദ്വീപ്, ദില്ലി, ഗോവ, മ്യൂനിച്ച്, സ്‌റ്റോക്ക്‌ഹോം, കോപന്‍ഹേഗന്‍, കാസബ്ലാങ്ക, മെല്‍ബണ്‍ തുടങ്ങി നൂറിലധികം സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഈ പുതിയ ഓഫര്‍ നിരക്കില്‍ ലഭ്യമായിരിക്കും.ജൂണ്‍ 6 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ആണ് ഈ ഓഫര്‍ വഴി ഈ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.