1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2012

കോളിവുഡിലെ താരറാണിമാരായ ത്രിഷയും നയന്‍‌താരയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നാലുചിത്രങ്ങളില്‍ വന്‍ പ്രതിഫലത്തിന് കരാറൊപ്പിട്ട് നയന്‍‌സ് തിരിച്ചെത്തിയതോടെ ത്രിഷ – നയന്‍സ് പോര് വീണ്ടും ശക്തമായി. നയന്‍‌താരയും പ്രഭുദേവയും തമ്മില്‍ പിരിഞ്ഞത് ഇന്നൊരു വാര്‍ത്തയല്ല. പക്ഷേ അതിന്‍റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. പ്രഭുവുമായുള്ള വേര്‍‌പിരിയല്‍ നയന്‍സിനെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. അപ്പോഴാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ ത്രിഷയുടെ രംഗപ്രവേശം. താനും പ്രഭുദേവയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ത്രിഷ കഴിഞ്ഞയാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഇത് മാധ്യമങ്ങള്‍ ചൂടുവാര്‍ത്തയാക്കി. ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തതിന് പിന്നില്‍ ത്രിഷയ്ക്ക് ചില ഗൂഢലക്‍ഷ്യങ്ങളുണ്ടെന്ന് പാപ്പരാസികള്‍ ഗോസിപ്പെഴുതി. ത്രിഷയും പ്രഭുദേവയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് നയന്‍‌താര തകര്‍ന്നുപോയെന്നു കരുതിയെങ്കില്‍ തെറ്റി.

ത്രിഷയുടെ ഏറ്റവുമടുത്ത കൂട്ടുകാരനായ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ റാണ ദഗ്ഗുബാട്ടിയും നയന്‍‌താരയും ഒരു ചടങ്ങില്‍ തൊട്ടുരുമ്മിയിരിക്കുന്നത് അടുത്തിടെ ഒരു ടി വി ചാനലില്‍ ലൈവ് ഷോയില്‍ കണ്ടതോടെ ത്രിഷയുടെ മനസും കലങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍‌താര റാണയുമായി അടുത്തിടപഴകുന്നത് ത്രിഷയെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് ഗോസിപ്പ് കോളക്കാരുടെ വ്യാഖ്യാനം.

ത്രിഷ ബ്രാന്‍ഡ് അംബാസഡറായ ചെന്നൈയിലെ ഒരു വസ്ത്രവ്യാപാരശാലയുടെ പരസ്യത്തില്‍ നയന്‍സ് അടുത്തിടെ അഭിനയിച്ചതും വാര്‍ത്തയായിരുന്നു. ഈ സ്ഥാപനത്തിന്‍റെ പരസ്യ ഹോള്‍ഡിംഗുകളില്‍ ആരാവും കൂടുതല്‍ നിറഞ്ഞുനില്‍ക്കുന്നത് എന്നൊരു മത്സരവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. എന്തായാലും ത്രിഷ – നയന്‍സ് പോരാട്ടം ഉടനെങ്ങും അവസാനിക്കില്ലെന്നാണ് കോടമ്പാക്കം പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.