1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2012

ബ്രിട്ടണിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും പഴയ നിലയില്‍തന്നെ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1987ലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജോലിയില്ലാത്തവരുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് നോക്കുമ്പോള്‍ 35,000 ആയി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2.65 മില്യണ്‍ ജനങ്ങളില്‍ 8.3%മാണ് തൊഴിലില്ലാത്തവര്‍. തൊഴിലില്ലായ്മ നിരക്ക് രൂക്ഷമായ തുടരുന്ന ബ്രിട്ടണില്‍ നേരിയ വര്‍ദ്ധനവ് മാത്രമാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്. അതുതന്നെയാണ് തൊഴിലില്ലായ്മ നിരക്കിലെ കുറവായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതൊരു നല്ല സൂചനയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് അങ്ങേയറ്റും ഉയര്‍ന്ന നിലയിലാണന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക്. 26,000ത്തില്‍നിന്ന് 883,000മായിട്ടാണ് സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. മുഴുവന്‍സമയ ജോലി ലഭിക്കാത്തതിനാല്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 89,000പേരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്. 1992തിനുശേഷം ഇത്രയും പേര്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്നത് ഇതാദ്യമായിട്ടാണ്.

ഇത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുതിയ ദിശാബോധം നല്‍കുന്നതാണെന്ന് തൊഴില്‍വകുപ്പ് മന്ത്രി ക്രിസ് ഗ്രെയ്ലിംങ്ങ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.