1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2012

സ്വന്തമായി വീടില്ലത്തവരുടെ എണ്ണം ക്രമാതീതമായി കൂടിയതായി എന്‍.എച്ച്.എസ്സ് കോണ്‍ഫിഡറേഷന്‍ മുന്നറിയിപ്പ്‌ നല്‍കി. തെരുവില്‍ ഉറങ്ങുന്ന ആളുകള്‍ക്ക് മാനസികമായ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നതായി കണ്ടെത്തി. അതിനാല്‍ തന്നെ ഇവര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. 70ശതമാനത്തോളം ആളുകള്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു.

ലഹരിക്ക് അടിമകളായ അനാഥരെ തങ്ങള്‍ ചികില്‍സിക്കുന്നില്ലെന്നു കോണ്‍ഫിഡറേഷന്റെ മെന്റല്‍ ഹെല്‍ത്ത്‌ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ സ്റ്റീവ് ശ്രബ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാളും 23 ശതമാനം കൂടുതല്‍ ആളുകള്‍ തെരുവുകളില്‍ ഉറങ്ങുന്നുണ്ട് എന്നാണു ഗവന്മേന്റ്റ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ ഒരു രാത്രിയില്‍ 2200ഓളം പേര്‍ പുറത്ത്‌ കഴിയുന്നു. കൂട്ടുകാരുടെ വീടുകളിലും മറ്റുമായി താമസിക്കുന്നവര്‍ വേറെയുമുണ്ട്‌.

ഗവണ്മെന്റിന്റെ മാനസികാരോഗ്യ തെറാപ്പികള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നു സെന്റ്‌.മംഗോ ചാരിറ്റി ഡയരക്ടര്‍ പീറ്റര്‍ കോക്കെര്‍സെല്‍ പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള കൌണ്‍സിലിംഗ് നിര്‍ത്തലാക്കിയെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. എട്ടു വര്‍ഷത്തോളം തെരുവില്‍ മദ്യത്തിന് അടിമയായി കഴിഞ്ഞിരുന്ന മി.ലെന്‍ പറയുന്നത് സെന്റ്‌.മംഗോയിലെ തെറാപ്പി കൊണ്ടാണ് താന്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നത് എന്നാണു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.