യാത്രികരായ ഒരു കുടുംബം ആളുകളെ അടിമകളെ പോലെ ജോലി എടുപ്പിച്ചിരുന്നതായി കണ്ടെത്തി. വീടില്ലാത്തവരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരും ആയ കുറെ പേരെയാണ് കന്നര്‍ ഫാമിലി തടങ്കലില്‍ ഇടുകയും 19മണിക്കൂര്‍ വരെ ദിവസം ജോലി എടുപ്പിക്കുകയും ചെയ്തിരുന്നത്.
മറ്റു വീടുകളില്‍ നിന്ന് ലോഹങ്ങള്‍ ശേഖരിക്കുന്നതിനോ കല്ല് വിരിക്കല്‍ തുടങ്ങിയ ജോലികള്‍ക്കോ വേണ്ടിയാണ് ഇവരെ കന്നര്‍ കുടുംബം കൊണ്ട് വന്നത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുഉന്ന ശമ്പളം കൊടുത്തില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ പട്ടിണിക്കിടുക വരെ ചെയ്തു.
ദേഹോപദ്രവം ഭയന്ന് അവര്‍ രക്ഷപെടാന്‍ പോലും ശ്രമിച്ചില്ല. അവരുടെ തല ഷേവ് ചെയ്യുകയും മാസങ്ങളോളം കഴുകാത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഐറിഷ് വംശജനായ ടോമി കന്നറും അയാളുടെ മക്കളും മരുമക്കളും കൂടിയാണ് ഈ ക്രൂര കൃത്യങ്ങള്‍ ചെയ്തത്. ടോമി വര്‍ഷങ്ങളോളം തന്നെ പീഡിപ്പിച്ചിരുന്നതായി അവരില്‍ ഒരാള്‍ പറഞ്ഞു. എല്ലാവരെയും അടിക്കുകയും ചെയ്തിരുന്നു.
ഈച്ചകള്‍ ഉള്ള പഴകിയ ഭക്ഷണമാണ് അവര്‍ക്ക് നല്‍കിയിരുന്നത്.കന്നര്‍ കുടുംബം വലിയ ആര്‍ഭാടത്തോടെയാണ് ജീവിച്ചിരുന്നത്. നൂറു കണക്കിന് ആളുകളെ അവര്‍ ഇങ്ങനെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. 15 വര്‍ഷത്തിനുള്ളില്‍ വെറും 80 പൗണ്ട് ആണ് അവര്‍ക്ക് ശമ്പളം കിട്ടിയത്. കോടതിയില്‍ കേസ് ഇപ്പോളും തുടരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല