1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2012

സിബി കരിക്കുമ്പില്‍

ബെര്‍മിംഗ്ഹാം: റാന്നി സ്വദേശികളുടെ യുകെയിലെ കൂട്ടായ്മയായ റാന്നി മലയാളി അസോസിയേഷന്റെ നേതൃത്ത്വത്തില്‍, റാന്നിനിവാസികള്‍ ബര്‍മിംഗ്ഹാമില്‍ ഒത്തുചേരുന്നു. മെയ് 19 ന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മണിക്ക് സമ്മേളനം ആരംഭിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി സുജിത്ത് അബ്രഹാം, പ്രിമിനോ അബ്രഹാം, ജിജി കിഴക്കെമുറിയില്‍, എം.സി. അബ്രഹാം എന്നിവരുടെ നേതൃത്ത്വത്തില്‍ സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ റാന്നി സ്വദേശികളും ഇതൊരു ക്ഷണമായി സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത് പരിപാടികള്‍ വന്‍വിജയമാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും കലാപരിപാടികളില്‍ പങ്കെടുക്കുന്നവരും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

എം.സി.അബ്രഹാം- 07951103380
ജിജി കിഴക്കെമുറിയില്‍- 07878212402

ഹാളിന്റെ വിലാസം: St. Peter’s Church hall, Whitehall Road, Westbromwich, Birmilngham, B70 0HF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.