കാര്യം എന്തൊക്കെയായാലും ബ്രിട്ടന് ഇന്ത്യയോട് ഒരു പ്രത്യേക താല്‍ പര്യം ഉണ്ട്. ഇതിനു പ്രധാന കാരണം ഒരുപക്ഷെ ബ്രിട്ടനില്‍ കുടിയേറിയ ഇന്ത്യക്കാരുടെ ജോലിയോടുള്ള ആത്മാര്‍ഥതയും അവരുടെ കഴിവിലുള്ള വിശ്വാസവും തന്നെയാകണം. എങ്കിലും അടുത്തിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ കൊണ്ട് വന്ന നിയമങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യക്കും പാരയായിരുന്നു. എന്തായാലും ഇവിടെയും ഇന്ത്യക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. വിദ്യാര്‍ഥി വിസയിലെത്തുന്നവര്‍ക്ക് പഠന ശേഷം പ്രവൃത്തി പരിചയത്തിനാവശ്യമായ ജോലി ചെയ്യാന്‍ അനുമതി നല്‍കാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് ഉറപ്പു നല്‍കി.
ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന വാണിജ്യ, വ്യവസായ മന്ത്രി ആനന്ദ് ശര്‍മ അറിയിച്ചതാണ് ഇക്കാര്യം. വിദ്യാര്‍ഥി വിസയിലെത്തിയവര്‍ക്ക് പഠനത്തിനുശേഷം രണ്ടുവര്‍ഷം ജോലിചെയ്യാനുള്ള അനുമതി ബ്രിട്ടന്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്ന് ബ്രിട്ടീഷ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ആനന്ദ് ശര്‍മ ആവശ്യപ്പെട്ടിരുന്നു. പഠനത്തിനു ശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി കിട്ടിയാല്‍ വിദേശ വിദ്യാര്‍ഥികളെ അതു സ്വീകരിച്ച് തുടര്‍ന്നും താമസിക്കാന്‍ അനുമതി നല്‍കുമെന്നാണ് ബ്രിട്ടന്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. എന്നാല്‍ തങ്ങള്‍ക്കു ലഭിച്ച ബിരുദത്തിന് അനുസൃതമായ ജോലി കിട്ടിയവര്‍ക്കു മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ബ്രിട്ടീഷ് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണുമായും കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീനുമായും വാണിജ്യ സെക്രട്ടറി വിന്‍സ് കേബിളുമായുമാണ് ആനന്ദ് ശര്‍മ ഈ വിഷയം ചര്‍ച്ച ചെയ്തത്. ഉന്നത നേതാക്കള്‍ തന്നെ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് ശര്‍മ പറഞ്ഞു. പഠനം കഴിഞ്ഞയുടന്‍ ജോലി ചെയ്ത് പഠനച്ചെലവ് കണ്ടെത്താമെന്നതിനാല്‍ ഇന്ത്യയിലെയും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള മറ്റു രാജ്യങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടന്‍ പ്രിയപ്പെട്ട താവളമായിരുന്നു. യു.കെ.യിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും പ്രവൃത്തിപരിചയത്തിനും ഇത് ഉപകാരപ്പെട്ടിരുന്നു.ഇനി മന്ത്രിക്കു കിട്ടിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകുമോ എന്ന് കണ്ടറിയാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല