നഗ്നയായ ആഫ്രിക്കന്‍ വനിതയുടെ രൂപത്തില്‍ തയ്യാറാക്കിയ കേക്ക് മുറിച്ച സ്വീഡിഷ് വനിതാ മന്ത്രി വിവാദത്തിലായി. പ്രതിഷേധം ശക്തമായതോടെ മന്ത്രി മാപ്പ് പറഞ്ഞെങ്കിലും പ്രശ്നം അവസാനിച്ചിട്ടില്ല. സ്വീഡിഷ് സാംസ്‌കാരിക മന്ത്രി ലെന അഡെല്‍സണെയാണ് കേക്ക് മുറിച്ച് അങ്കലാപ്പിലായത്.
വേള്‍ഡ് ആര്‍ട്ട് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിന് വേണ്ടിയാണ് കേക്ക് തയ്യാറാക്കിയത്. നഗ്നയായ കറുത്ത വര്‍ഗക്കാരിയുടെ രൂപത്തിലാണ് കേക്ക് ഒരുക്കിയത്. കേക്കിന്റെ അകത്ത് ചുവപ്പ് നിറമാണ്. അത് മുറിക്കുമ്പോള്‍ രക്തം ചിന്തുന്നതുപോലെ തോന്നും.
പ്രശ്നത്തിന് വംശീയമാനം കൈവന്നതോടെ പ്രതിഷേധം പടരുകയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ നേരിടുന്ന വേര്‍തിരിവിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനായി നടത്തിയ നീക്കം തിരിച്ചടിക്കുകയായിരുന്നു. മുറിച്ച കേക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും പ്രചരിച്ചതോടെയാണ് വംശീയ വികാരം ആളിപ്പടര്‍ന്നത്.
കേക്ക് മുറിച്ച മന്ത്രി രാജിവയ്ക്കണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ചടങ്ങിന് ക്ഷണിച്ചതുമൂലമാണ് താന്‍ പോയതെന്നും മുറിച്ചത് വെറുമൊരു കേക്ക് മാത്രമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല