വാര്‍ത്ത കിട്ടാനായി പല പണികളും പയറ്റ്റുണ്ട് പത്രങ്ങള്‍. റുപര്‍ട്ട് മര്‍ഡോക്കിന്റെ പത്രങ്ങളാണ് ഇക്കാര്യത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയെതുന്നു പറയാം. ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചോടിക്കുമ്പോള്‍ മാര്ഡോക്ക് വന്‍തോതില്‍ കൈക്കൂലി നല്‍കിയും ഫോണ്‍ ചോര്ത്തിയുമോക്കെയാണ് വാര്‍ത്തകള്‍ ഉണ്ടാക്കിയത്.
എന്തായാലും വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ റുപര്‍ട്ട് മര്ഡോക്കിന്റെപത്രങ്ങളില് ഒന്നായ ദി സണ്വീണ്ടും വിവാദത്തില്‍. പണം നല്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിന് റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ദ് സണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഡങ്കന്‍ ലാര്‍കോംബ് (36) അറസ്റ്റിലായി.
ഇതോടൊപ്പം ഒരു വിമുക്ത ഭടനും ഒരു വനിതയും അറസ്റ്റിലായിട്ടുണ്ട്. ലാര്കോംബിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മര്‍ഡോക്കിന്റെ സ്ഥാപനം നടത്തി വന്ന ഫോണ്‍ ചോര്‍ത്തലും പണം നല്കി വാര്‍ത്താശേഖരണവും വിവാദമായതിനെ തുടര്‍ന്ന് സ്കോട്ട്ലന്‍ഡ്യാര്‍ഡ് പൊലീസ് ഇതുവരെ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല