ബോഡിഗാര്‍ഡിലൂടെ മലയാളി സംവിധായകന്‍ സിദ്ദിക്ക് ബോളിവുഡിലെ ഒന്നാം നിര സംവിധായക നിരയില്‍ കസേരയിട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 100 കോടി കളക്ഷന്‍ നേടി ചരിത്രം രചിച്ച സിദ്ദിക്ക് മാജിക് എന്താണെന്നറിയാല്‍ ചില സംവിധായകര്‍ സിദ്ദിക്കിന്‍റെ വിജയരഹസ്യത്തെക്കുറിച്ച് ഗവേഷണം നടത്തിയെന്നുപോലും ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബോഡിഗാര്‍ഡിന് ശേഷം ഏതായിരിക്കും സിദ്ദിക്കിന്‍റെ അടുത്ത പ്രൊജക്ടെന്ന് എവിടെയും ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. ഒരു മോഹന്‍ലാല്‍ ചിത്രം മലയാളത്തില്‍ ഒരുക്കുമെന്ന് ആദ്യം സൂചന ലഭിച്ചു. എന്നാല്‍ ഫാസിലിന് വേണ്ടി ഒരു തിരക്കഥ എഴുതുന്നതിന്‍റെ തിരക്കിലാണ് സിദ്ദിക്ക് എന്നും വിവരങ്ങള്‍ വന്നു. പുതിയ വാര്‍ത്ത, സിദ്ദിക്ക് ഉടന്‍ തന്‍റെ അടുത്ത ഹിന്ദിച്ചിത്രം ആരംഭിക്കുന്നു എന്നാണ്.
ജോണ്‍ ഏബ്രഹാമായിരിക്കും ചിത്രത്തിലെ നായകന്‍. സിംഗ് ഈസ് കിംഗ്, കഹാനി തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയ മലയാളി തിരക്കഥാകൃത്ത് സുരേഷ് നായര്‍ പുതിയ ചിത്രത്തിന്‍റെ തിരക്കഥാ രചനയില്‍ സിദ്ദിക്കിനെ സഹായിക്കുന്നു.
ശ്യാം ബജാജ് നിര്‍മ്മിക്കുന്ന ഈ സിനിമ സിദ്ദിക്കിന്‍റെ തന്നെ ഒരു മലയാള ചിത്രത്തിന്‍റെ റീമേക്കാണെന്നാണ് സൂചന. മോഹന്‍ലാല്‍ നായകനായ വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ റീമേക്കാണിതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സിദ്ദിക്ക് ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണം നല്‍കിയിട്ടില്ല. ചിത്രത്തിന്‍റെ ഗാനങ്ങളുടെ കമ്പോസിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല