വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റി എല്ലാവരും വാതോരാതെ സംസാരിക്കുന്നത് കാണാറുണ്ട്. പലരോടും എന്തിനാണ് പഠിക്കുന്നത് എന്ന് ചോദ്യച്ചാല്‍ കിട്ടുന്ന ഉത്തരം ഒരു ജോലി നേടി എന്തേലുമൊക്കെ സമ്പാദിക്കാന്‍ എന്നാണ്. ബ്രിട്ടനായാലും കേരളം ആയാലും ഇക്കാര്യത്തില്‍ എല്ലാം ഒന്നുതന്നെ. പക്ഷെ കുറെ പഠിച്ചിട്ടും ഒരു ജോലിയോ കൂലിയും ഇല്ലാതെ തെണ്ടി നടക്കുന്നവര്‍ കുറവല്ല. അതിനാല്‍ തന്നെ ബ്രിട്ടണില്‍ അഞ്ചിലൊന്ന് ബിരുദധാരികള്‍ക്ക് ജോലി ഇല്ലാതിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ബിരുദം ആവശ്യമില്ലാത്ത ജോലികളെ കുറിച്ച് അറിയുന്നത് നല്ലതാണ്.
അക്കൌണ്ടന്റ്
സംഖ്യകളുമായി നിങ്ങള്‍ ചങ്ങാത്തത്തിലാണെങ്കില്‍ ബിരുദം ഇല്ലാതെ തന്നെ നിങ്ങള്ക്ക് അക്കൌണ്ടന്റ് ആകാം. അസോസിയേഷന്‍ ഓഫ് അകൌണ്ടിംഗ് ടെക്നിഷ്യന്‍സ് പാര്‍ട്ട് ടൈം ആയോ ഓണ്‍ ലൈന്‍ വഴിയോ പഠിക്കാം.മൂന്നു ഘട്ടങ്ങളുള്ള ഇതിനു ഓരോ ഘട്ടത്തിനും ഒരു വര്‍ഷം വേണ്ടി വരും പഠനത്തിന്.ഒരു വിദ്യാര്‍ഥിക്ക് 17,673പൌണ്ടും വ്യക്തികള്‍ക്ക് 35,997പൌണ്ടും ആണ് ശരാശരി ശമ്പളം.
ലീഗല്‍ എക്സിക്യുട്ടിവ്
നിയമത്തില്‍ താല്പര്യമുള്ളവര്‍ക്ക് ദി ചാര്‍ട്ടേഡ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലീഗല്‍ എക്സിക്യുട്ടിവ്സ് പരിശീലനം നല്‍കുന്നുണ്ട്. എല്ലാവര്ക്കും അപേക്ഷിക്കാന്‍ പറ്റിയ ജോലിയാണിത്. നാല് വര്‍ഷത്തേക്ക് 6200 പൗണ്ട് ചിലവ് വരുമെങ്കിലും 6300 പൗണ്ട് ആ സമയം കൊണ്ട് സമ്പാദിക്കാന്‍ പറ്റും. ഏകദേശം 16650പൗണ്ടില്‍ തുടങ്ങുന്ന ശമ്പളം 35000വരെ എത്തി നില്‍ക്കുന്നു.
റീടെയില്‍ മാനേജര്‍
ടെസ്കൊയുടെ ട്രെയിനീ മാനേജ്മെന്റ് ഒപ്ഷന്‍സ് പ്രോഗ്രാമിന്റെ ഒന്നോ രണ്ടോ വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന കാലാവധി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് റീടെയില്‍ കടകളിലോ സൂപ്പര്‍ മാര്‍ക്കറ്റുകളിലോ മാനേജര്‍ ആയി ജോലിക്ക് കയറാം. 18000പൗണ്ട് തൊട്ട് പരിചയസമ്പത്ത് ഉണ്ടെങ്കില്‍ 40000പൗണ്ട് വരെയും ശമ്പളം ലഭിക്കും.
പോലീസ്
വെല്ലുവിളിയുള്ള ജോലിക്ക് താല്പര്യമുണ്ടെങ്കില്‍ ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലെങ്കില്‍ പോലും പോലീസ് ജോലിക്ക് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. റിക്രൂട്മെന്റ് നടപടികള്‍ വലുതാണെങ്കിലും ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ എഴുത്ത് പരീക്ഷയും ശാരീരിക മാനസിക ക്ഷമതയും തെളിയിച്ചാല്‍ ജോലി ഉറപ്പ്. 18 വയസ്സാണ് കുറഞ്ഞ പ്രായം. രണ്ടു വര്‍ഷം പ്രോബെഷനറി പിരീഡ് ഉണ്ട്. തുടക്കത്തിലെ ശമ്പളം 23,000 പൗണ്ട് ആണ്.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് പ്രത്യേക കഴിവ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ജോലി ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെത്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് പ്രധാനമായും ഉള്ളത്. സാധാരണ എന്‍,എ.ടി.എസ് ഇല്‍ ആണ് എല്ലാവരും കോഴ്സ് ചെയ്യുന്നത്. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നിങ്ങനെ വര്‍ഷത്തില്‍ നാല് തവണ ആണ് റിക്രൂട്ട്മെന്റ്. രണ്ടു മൂന്ന് വര്‍ഷമാണ് പരിശീലന കാലാവധി. 29,157പൗണ്ട് തൊട്ട് യോഗ്യത നേടിയാല്‍ 90,000 പൗണ്ട് വരെ ശമ്പളം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല