മരണം ചെറിയൊരു കാര്യമൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പതിവുപോലെ വല്ലാത്ത പ്രശ്നമുണ്ടാക്കുന്ന ഒന്നുതന്നെയാണ് മരണം. ഒരാളുടെ മരണം അയാളുടെ മാത്രം പ്രശ്നമല്ലെന്ന് ദസ്തയേവ്സ്ക്കിയെപ്പോലുള്ള വലിയ എഴുത്തുകാര്‍ പറഞ്ഞിട്ടുമുണ്ട്. എന്തായാലും ഇവിടെ പറയാന്‍ പോകുന്ന കാര്യം ഇത്തിരി വിഷമമുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം മരണമടഞ്ഞ ഒരമ്മ ചെയ്ത കാര്യം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടാന്‍ സാധ്യതയുണ്ട്.
ക്യാന്‍സര്‍ ബാധിച്ച് മരിച്ച ആ അമ്മ മകളെ എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ച് വിശദമായ കുറിപ്പ് തയ്യാറാക്കി വെച്ചതിനുശേഷമാണ് മരിച്ചത്. ഇരുപത്തിയേഴുകാരി ക്രിസ്റ്റബല്‍ ക്ലര്‍ക്കാണ് തന്റെ ജീവിതത്തിന്റെ അവസാനവര്‍ഷം മകളെ എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ച് എഴുതാന്‍ വിനിയോഗിച്ചത്. കൂടാതെ അച്ഛനും മകളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും ക്രിസ്റ്റബല്‍ എഴുതിയിട്ടുണ്ട്.
ഇപ്പോള്‍ നാലുവയസുള്ള മകളെ ബോളിന്‍ബ്രൂക്ക് പ്രൈമറി സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ എങ്ങനെയാണ് യുണീഫോം അണിയിക്കേണ്ടതെന്നുപോലും ഈ അമ്മയുടെ കുറിപ്പില്‍ പറയുന്നുണ്ട്. തനിക്ക് മാരകമായ ക്യാന്‍സര്‍ ബാധയാണെന്ന് തിരിച്ചറിഞ്ഞ അന്നുമുതല്‍തന്നെ ക്രിസ്റ്റബല്‍ മകള്‍ക്കുവേണ്ടിയുള്ള ഡയറിയുടെ പണിപ്പുരയിലായിരുന്നു. വേദനയേറിയ കീമോതെറാപ്പി ചികിത്സയ്ക്കിടയിലാണ് ഈ കുറിപ്പുകള്‍ മുഴുവന്‍ എഴുതിയിരിക്കുന്നത്.
ഓരോ ദിവസവും ചെയ്യണ്ട കാര്യങ്ങള്‍ ക്രിസ്റ്റബല്‍ എഴുതിയ ഡയറിയില്‍ എഴുതിയിരുന്നു. മുപ്പത്തിയാറുകാരന്‍ ഭര്‍ത്താവ് ഷെഫ് ഡാരെനും മകള്‍ മകള്‍ ജാസ്മിനും ഇപ്പോള്‍ ക്രിസ്റ്റബല്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല