മ്യാന്‍മറിനെതിരായ ഉപരോധം ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ധാരണയിലെത്തിയതായി സൂചന. തിങ്കളാഴ്ച ലക്സംബര്‍ഗില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ആയുധ ഇടപാടില്‍ ഒഴികെ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളാകും തല്‍ക്കാലത്തേക്ക് റദ്ദു ചെയ്യുക. മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ പട്ടാള ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്താണ് നടപടി. ഭരണാധികാരികളുടെ യാത്രാവിലക്കും സ്വത്ത് മരവിപ്പിച്ച നടപടിയുമാകും ആദ്യഘട്ടത്തില്‍ നീക്കുകയെന്നാണ് വിവരം.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യ നേതാവ് ഓങ് സാങ് സ്യൂചിയുടെ പാര്‍ട്ടി വിജയം നേടിയിരുന്നു. ഇതേ തുടര്‍ന്ന് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മ്യാന്‍മറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല