എണ്‍പത്താറാം ജന്മദിനത്തോടനുബന്ധിച്ച് എലിസബത്ത് രാജ്ഞിക്കു ബ്രിട്ടന്റെ സ്നേഹോഷ്മള അഭിവാദ്യം. ഹൈഡ് പാര്‍ക്കിലും ലണ്ടന്‍ ടവറിലും ആചാരവെടി മുഴങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക കേന്ദ്രങ്ങളില്‍ പരേഡ് നടത്തി.
ജന്മദിനം വിന്‍സര്‍ കാസിലില്‍ രാജ്ഞി സ്വകാര്യമായി ചെലവിടുകയായിരുന്നുവെന്നു ബക്കിങ്ങാം കൊട്ടാരം വക്താവ് പറഞ്ഞു. വിന്‍സര്‍ കാസിലിലാണു രാജ്ഞി മിക്കവാറും വാരാന്ത്യങ്ങള്‍ ചെലവിടുക. രാജ്ഞിയുടെ ഒൌദ്യോഗിക ജന്മദിനം എല്ലാ ജൂണ്‍ മാസങ്ങളിലുമാണ് ആഘോഷിക്കാറ്.
സൈനിക ചടങ്ങുകള്‍ക്കു പറ്റിയ കാലാവസ്ഥയാണ് ഇൌ സമയം എന്നതിനാലാണിത്. ഇക്കുറി രാജ്ഞി അധികാരമേറ്റതിന്റെ അറുപതാം വാര്‍ഷികാഘോഷമാണു നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ജൂണില്‍ കൊണ്ടാടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല