അജ്ഞാതന്റെ വെടിയേറ്റ് അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഒഡീഷ സ്വദേശിയും ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ മാത്തമാറ്റിക്കല്‍ ഫിനാന്‍സില്‍ എം.ബി.എ. വിദ്യാര്‍ഥിയുമായ കെ. ശേഷാദ്രി റാവുവാണു തലയ്ക്കും കാലിനും വെടിയേറ്റു മരിച്ചത്.
അമേരിക്കന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 2.40 നായിരുന്നു സംഭവം. സര്‍വകലാശാലാ കാമ്പസിന് ഒരു മൈല്‍ അകലെ റോഡിലാണു മൃതദേഹം കാണപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നു ബോസ്റ്റണ്‍ പോലീസ് അറിയിച്ചു.
ഒഡീഷയിലെ ജെയ്പോറില്‍ ബാങ്ക് മാനേജരായ കെ. സുധാകര്‍ റാവുവിന്റെ മകനാണു ശേഷാദ്രി. 18 മാസ എം.ബി.എ. കോഴ്സ് മേയില്‍ അവസാനിക്കാനിരിക്കെയാണു മരണം.അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെയും തെലുങ്ക് അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കര്‍ണാടകത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നു ബി.ടെക് വിജയിച്ച ശേഷാദ്രി ഭുവനേശ്വറിലെ ഡീംഡ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്നതിനിടെയാണു മാനേജ്മെന്റ് പഠനാര്‍ഥം അമേരിക്കയിലേക്കു പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല