ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പൂനെ വാരിയേഴ്സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 172 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗാണ് ടോപ്പ് സ്കോറര്‍. കെവിന്‍ പീറ്റേഴ്സണ്‍ (32), യോഗേഷ് നാഗര്‍ (24) എന്നിവരും പൊരുതിയെങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. പൂനെയ്ക്ക് വേണ്ടി അല്‍ഫോന്‍സോ തോമസ് മൂന്നും സൌരവ് ഗാംഗുലി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ജസി റൈഡറുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയിരുന്നു. 58 പന്തില്‍ നിന്ന് ഏഴു ബൌണ്ടറിയും നാലു പടുകൂറ്റന്‍ സിക്സറുമടക്കം 86 റണ്‍സാണ് റൈഡര്‍ അടിച്ചുകൂട്ടിയത്.
അഞ്ചു ബൌണ്ടറിയും ഒരു സിക്സുമടക്കം 35 പന്തില്‍ 41 റണ്‍സെടുത്ത നായകന്‍ സൌരവ് ഗാംഗുലിയും 13 പന്തില്‍ നാലു ബൌണ്ടറിയും രണ്ടു സിക്സുമടക്കം 34 റണ്‍സെടുത്ത സ്റീവന്‍ സ്മിത്തും മികച്ച പ്രകടനം നടത്തി. 41 റണ്‍സും രണ്ടു നിര്‍ണായക വിക്കറ്റുകളും നേടിയ സൌരവ് ഗാംഗുലിയാണ് മാന്‍ ഓഫ് ദ മാച്ച്.
ഡല്‍ഹിക്കു വേണ്ടി ദക്ഷിണാഫ്രിക്കന്‍ ബൌളര്‍ മോര്‍ണി മോര്‍ക്കല്‍ മൂന്നു വിക്കറ്റ് നേടി വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മോര്‍ക്കലിന് ആറു കളികളില്‍ നിന്ന് ഇപ്പോള്‍ 15 വിക്കറ്റുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചൈന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴു വിക്കറ്റ് ജയം. അവസാന പന്തിലായിരുന്നു ചെന്നൈയുടെ ജയം. സ്കോര്‍: രാസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 146/4, ചെന്നൈ: 20 ഓവറില്‍ 147/3.
ജയിക്കാന്‍ അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്ന ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ടു റണ്‍സും.നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഡ്വയിന്‍ ബ്രാവോയും ചേര്‍ന്നാണ് ചെന്നൈയെ വിജയതീരമണച്ചത്. ചെന്നൈയ്ക്കായി ഡൂപ്ളെസിസ് 52 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്ന 26 റണ്‍സ് നേടി. നേരത്തെ ഒവൈസ് ഷാ(52), അശോക് മനേറിയ(36) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല