ബിജു ജോണ്‍
ബര്‍മിംഗ് ഹാം:ഏഴാമത് യുകെ പിറവം സംഗമം മെയ് 28,29 തീയതികളില്‍ ബര്‍മിംഗ് ഹാം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും.28ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുയോഗത്തോടെ സംഗമത്തിന് തുടക്കംകുറിക്കും. ന്യൂ കാസില്‍ ബ്രദേഴ്സിന്റെ ചെണ്ടമേളത്തോടെ പരിപാടികള്‍ ആരംഭിക്കും. നാലുമുതല്‍ സാംസ്കാരിക പരപാടികളും ഇന്‍ഡോര്‍ ഗെയിംസും നടക്കും. രാത്രി 7.30ന് ഡിന്നര്‍.തുടര്‍ന്ന് നോട്ടിംഗ്ഹാം ബോയ്സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
29ന് ഉച്ചയ്ക്ക് 12ഓടെ സംഗമം സമാപിക്കും.ഇതാദ്യമായാണ് ഒരു 5 സ്റ്റാര്‍ ഹോട്ടലില്‍ സംഗമം നടക്കുന്നത്.ഇനിയും സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാദേശിക സംഘാടകനായ ബിജു ചക്കാലക്കലിനെ (ഫോണ്‍ഃ 07828107367 & 0121 6048246) ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജു കുടിലില്‍ -07737324471.
സിജു ഈന്തുംകട്ടില്‍ -01387247350.
ബിനോ വടക്കെപ്പറമ്പില്‍ -01234317361
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല