1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

പാലുണ്ണിയായി ആദ്യം മീന്‍ വണ്ടിയില്‍, പിന്നെ ആന വണ്ടിയിലെ കണ്ടക്ടര്‍, ഇപ്പോ കവുങ്ങിന്റെ ഉച്ചിയില്‍ ഒരു കാലത്ത് ക്യാമ്പസുകളുടെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റ കരിയര്‍ മേലോട്ടാണെന്നതിന് ഇതുതന്നെ തെളിവ്.
മോളിവുഡിലെ ഏറ്റവും വലിയ തറവാടിയെന്നാണ് ചാക്കോച്ചനെ വിശേഷിപ്പിയ്ക്കുന്നത്. ഊണിലും ഉറക്കത്തിലും സിനിമ സിനിമ എന്ന ചിന്തയില്‍ ജീവിയ്ക്കുന്ന നവോദയ കുടുംബത്തിലെ പുത്തന്‍ തലമുറക്കാരന് ബാല്യത്തില്‍ അഭിനയത്തോട് വലിയ ക്രേസെന്നുമായിരുന്നില്ല. പാച്ചിക്ക അഭിനയിക്കാന്‍ വിളിച്ചപ്പോ എന്തും വരട്ടെയെന്നങ്ങു കരുതി അഭിനയിച്ചു. അനിയത്തിപ്രാവിന്റൈ കാമുകനെ മലയാളി നാട്ടിലെ സുന്ദരിമാര്‍ ഏറ്റെടുത്തതോടെ താരമായി.

പിന്നെ കുറെക്കാലം രാജകുമാരനായ ഈ തറവാടി വാണു. സിനിമയിലെ അപ്രിയ സത്യങ്ങള്‍ കണ്ടപ്പോഴൊന്നും പ്രതികരിയ്ക്കാന്‍ പോകാതെ മൗനം പാലിച്ചു. പിന്നീട് എപ്പോഴോ ആരൊക്കെയോ ചേര്‍ന്ന് കുമാരനെ ഒതുക്കി. ഒതുക്കിയവരുടെ അടുത്ത് പോയി കാലുപിടിയ്ക്കാനും വണങ്ങാനൊന്നും മെനക്കെടാതെ ജീവിയ്ക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് താരം ചെയ്തത്. സ്ഥലക്കച്ചവടവും മറ്റുമായി സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കേണ്ടി വന്നു. ഇതിനിടെ ഒരു ആരാധികയെ നടന്‍ ജീവിതസഖിയാക്കിയിരുന്നു.

കുറച്ചുകാലം മുമ്പ് ആരെയും അസൂയപ്പെടുത്തുന്നൊരു തിരിച്ചുവരവ് നടത്തി കുഞ്ചാക്കോ. അടിപൊളി ബൈക്കില്‍ നിന്നും മണ്ണിലിറങ്ങി പാലുണ്ണിയായും ബസ് കണ്ടക്ടറുമായുമൊക്കെയാണ് ചാക്കോച്ചന്‍ നാട്ടുകാരെ വീഴ്ത്തിയത്. രണ്ടാം വരവില്‍ അഭിനയിച്ച സിനിമകള്‍ ഹിറ്റും സൂപ്പര്‍ഹിറ്റുമാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

അഹങ്കരിയ്ക്കാന്‍ ആവോളമുണ്ടായിട്ടും അതിനൊന്നും മെനക്കെടാതെ ‘പ്രിയ’ഭാര്യയുമൊത്ത് അടങ്ങിയൊതുങ്ങി ജീവിയ്ക്കുകയാണ് ചാക്കോച്ചന്‍ ചെയ്തത്. കവുങ്ങിന്റെ ഉച്ചിയിലെന്ന പോലെ കരിയറിന്റെ ഉച്ചിയിലെത്തി നില്‍ക്കുന്ന ചാക്കോച്ചനെതിരെ ഒരു പ്രചാരണം ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നു. ഓര്‍ഡിനറിയ്ക്ക് ശേഷം സൂപ്പര്‍ എക്‌സ്പ്രസിന്റെ പ്രതിഫലമാണത്രേ നടന്‍ ചോദിയ്ക്കുന്നത്. അടുപ്പക്കാരോട് ഡേറ്റ് ഇല്ലെന്നും നടന്‍ പറയുന്നുണ്ടെന്നും ചില പാരകള്‍ കുപ്രചാരണം നടത്തുന്നുണ്ട്.

എന്നാലിതെല്ലാം ഓഹരി വിപണി പോലെ മൂക്കുകുത്തി വീണ ഒരു നടനെ ഉയര്‍ത്താനുള്ള കളിയാണെന്നാണ് അണിയറയിലെ സംസാരം. ഈ പാരകളെ അതിജീവിച്ച് മുന്നേറാന്‍ ചാക്കോച്ചന് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.