രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു 46 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 3 വിക്കറ്റിന് 189 റണ്‍സ് സ്വന്തമാക്കി. ഓപ്പ ണറായിറ ങ്ങിയ തിലകര ത്നെ ദില്‍ഷന്‍ (58 പന്തില്‍ 76) നങ്കൂരമിട്ടപ്പോള്‍ അഞ്ചാമനായിറങ്ങി എ.ബി. ഡി വില്ലിയേഴ്സ് (23 പന്തില്‍ 59) ആടിത്തകര്‍ത്തു. ഇതോടെ തുട ക്കത്തില്‍ പതറിയ ചല ഞ്ചേ ഴ്സിന്‍റെ സ്കോറിന് റോക്കറ്റ് വേഗം. അ സു ഖ ം ബാധി ച്ച തിനാല്‍ ക്രിസ് ഗെയ്ലിന് പകരം ചല ഞ്ചേഴ്സ് ഇന്നിങ്സ് ഓപ്പണ്‍ ചെ യ്തത് ദില്‍ഷനൊ പ്പം വിരാട് കോ ഹ്ലി. സ്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് നില്‍ക്കെ വരിഞ്ഞുമു റുക്കുന്ന രാജസ്ഥാന്‍ ബൗളിങ്ങി നെതിരേ ആക്രമ ണത്തിന് തുനി ഞ്ഞിറ ങ്ങിയ കോഹ്ലി ആദ്യം പുറത്ത്.
പങ്കജ് സിങ്ങിന്‍റെ പന്തില്‍ കോ ഹ്ലിയെ (16 പന്തില്‍ 16) ക്യാ ച്ചെടുത്ത് മടക്കിയത് ബ്രാഡ് ഹോജ്. മൂന്നാമനായെത്തിയ മയാങ്ക് അഗര്‍വാളും രണ്ട് ഫോ റുകള്‍ നേടി ഫോമിലാ ണെന്ന് തെളിയിച്ചു. എന്നാല്‍ ഗഎബ്രാഡ് ഹോഗിനെ ബൗളിങ് ഉത്തരവാ ദിത്വമേല്‍പ്പിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതീക്ഷ തെറ്റിയില്ല. അഗര്‍വാ ളിനെ (15) ഹോജിന്‍റെ കൈകളി ലെത്തിച്ചു ഹോഗ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഗെയ്ലിന് പക്ഷേ അധികം ആയു സുണ്ടായില്ല. ഹോഗിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി ഗെയ്ല്‍ (4). പിന്നീടായിരുന്നു ദില്‍ഷന്‍ – ഡിവില്ലിയേഴ്സ് സഖ്യം. 11.4 ഓവറില്‍ 67 എന്ന നിലയില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് ടീമിനെ 20 ഓവറില്‍ 189 റണ്‍സിലെത്തിച്ചു. ദില്‍ഷന്‍ 10 ഫോറും 1 സിക്സും നേടിയപ്പോള്‍ ഡിവില്ലിയേഴ്സ് 5 സിക്സറും 3 ഫോറും നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു 20 ഓവറില്‍ 143 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 42 പന്തില്‍ നിന്നു 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദ്രാവിഡിന്‍റെ പ്രകടനം മാത്രമാണു മികച്ചു നിന്നത്. ബാംഗ്ലൂരിനു വേണ്ടി അപ്പണ്ണ 19 റണ്‍സിനു 4 വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല