ലണ്ടന്‍ ഒളിമ്പിക്സ് ഇങ്ങെത്തുകയായി. ലോകം മുഴുവനുമുള്ള കായികപ്രേമികള്‍ കാത്തിരിക്കുന്ന ഒളിമ്പിക്സ് ലണ്ടനിലുണ്ടാക്കാന്‍ പോകുന്ന തിരക്കിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച മുഴുവന്‍. ഒളിമ്പിക്സ് ഗ്രാമമെന്ന് വിളിക്കുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകാന്‍ പോകുന്ന തിരക്ക് പ്രവചിക്കാന്‍ പോലുമാകില്ല. ഇതുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
പന്ത്രണ്ട് മില്യണ്‍ ട്രിപ്പുകള്‍ വേണ്ടിവരുമെന്നാണ് ലണ്ടന്‍ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഇത് ലണ്ടനിലെ റോഡുകളിലും റെയില്‍വേ ട്രാക്കുകളിലുമുണ്ടാക്കാന്‍ പോകുന്ന തിരക്ക് അഭൂതപൂര്‍വ്വമായിരിക്കും. 49 തിരക്കേറിയ സ്ഥലങ്ങളാണ് ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാരാലിമ്പിക്സിന്‍റെ (വികലാംഗര്‍ക്കുള്ള അന്താരാഷ്ട്ര ഗെയിംസ്) സമയത്തും ഒളിമ്പിക്സിന്‍റെ സമയത്തും ലണ്ടന്‍ റെയില്‍വെയില്‍ യാത്ര ചെയ്യുന്നതിന് റിസര്‍വ്വേഷന്‍ സൌകര്യങ്ങള്‍ ശ്രദ്ധിക്കണമന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ജൂലൈ 27നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. അവസാനിക്കുന്നത് ഓഗസ്റ്റ് 12നും. പാരാലിമ്പിക്സ് തുടങ്ങുന്നത് ഓഗസ്റ്റ് 29നാണ്. അവസാനിക്കുന്നത് സെപ്തംബര്‍ ഒമ്പതിനും. ഇതിനെല്ലാംത്തിനും കൂടി മില്യണ്‍ കണക്കിന് കൂടുതല്‍ സര്‍വ്വീസാണ് നടത്താന്‍ പോകുന്നത്. ഇത് ലണ്ടനിലെ തെരുവുകളിലുണ്ടാക്കാന്‍ പോകുന്ന തിരക്ക് ഭീതിതമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
തിരക്കുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒളിമ്പിക്സ് ഗ്രാമത്തിന്‍റെ പരിസരങ്ങളില്‍ പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് അധികൃതര്‍ പറയുന്നത്. ലണ്ടന്‍ പാലത്തിലെ റെയില്‍വേ സ്റ്റേഷനും വാട്ടര്‍ലൂവുമെല്ലാം തിരക്കിന്‍റെ പിടിയിലാകും. രാവിലെ ഏഴര മുതല്‍ പത്ത് മണിവരെയും വൈകുന്നേരം അഞ്ചര മുതല്‍ ഒന്‍പത് മണിവരെയും ഈ സ്ഥലങ്ങളെല്ലാംതന്നെ തിരക്കിന്‍റെ പിടിയിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല