തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാത്തവര്‍ ആണ് ഇന്നത്തെ രക്ഷിതാക്കള്‍. പഠനവും മറ്റും മൂലം കുട്ടികള്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഇത്തര്‍ക്കാര്‍ക്കിടയില്‍ അവധിവേളയിലെ യാത്രകള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. കുറച്ചു ദിവസം കുട്ടികള്‍ക്കും പങ്കാളിക്കും ഒപ്പം ഒരു അടിച്ചു പൊളിക്കുന്നത് നല്‍കുന്ന സന്തോഷം ചെറുതൊന്നുമല്ല പക്ഷെ പലര്‍ക്കും പണമാണ് പ്രശ്നം. അതിനാല്‍ തന്നെ ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ യൂറോപ്യന്‍ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ബ്രിട്ടനിലെ ഏറ്റവും ചിലവ് കുറഞ്ഞ യൂറോപ്യന്‍ ഹോളിഡേ സ്ഥലം ബള്‍ഗേറിയ ആണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു സര്‍വേയില്‍ കണ്ടെത്തിയിരിക്കുകയാണ്. ത്രീ കോഴ്സ് ഭക്ഷണം ഉള്‍പ്പെടെ പത്ത് ഹോളിഡെ ഐറ്റത്തിനു ബള്‍ഗേറിയയില്‍ ചെലവാകുന്നത് 42.79പൗണ്ട് ആണെങ്കില്‍ ബ്രിട്ടനില്‍ ഇരട്ടിയാകും ചെലവ്. പോസ്റ്റ് ഓഫിസ് ട്രാവല്‍ മണി ആണ് ഈ പഠനം നടത്തിയത്. ടര്‍ക്കി ആണ് ചെലവ് കുറവില്‍ രണ്ടാമത് നില്‍ക്കുന്നത്. അവിടത്തെ മര്‍മറിസ് റിസോര്‍ട്ടില്‍ 20% ചെലവ് കുറച്ചിട്ടുണ്ട്.
സ്പെയിനിലെ ഹോട്ടലുകളില്‍ 50പൌണ്ടോളം തുക കൂട്ടിയിട്ടുണ്ട്. പോര്‍ച്ചുഗലിലും 10% തുക കൂടി. എന്നാല്‍ ബാക്കി 15സ്ഥലങ്ങളില്‍ ചെലവ് കുറഞ്ഞു. യൂറോസോണില്‍ അല്ലാത്ത രാജ്യങ്ങളില്‍ ക്രൊയേഷ്യ ആണ് ഏറ്റവും ചെലവ് കൂടിയ സ്ഥലം. യൂറോ, ഹന്ഗേരിയന്‍ ഫോണ്ട്, ടര്‍ക്കിഷ് ലിറ, പോളിഷ് സ്ലോട്ടി, എന്നിവയേക്കാള്‍ ബ്രിട്ടന്‍ പൗണ്ടിന് ഈ വര്‍ഷം ശക്തി കൂടുതലാണ്.
റിസോര്‍ട്ടുകളിലെ തുകയും കറന്‍സി എക്സ്ചേഞ്ച് റേറ്റും എപ്പോളും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഹോളിഡേ സ്ഥലങ്ങള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് പുതിയ സ്ഥിതി പരിശോധിക്കുന്നത് നല്ലതാണെന്നു പോസ്റ്റ് ഓഫിസ് ട്രാവല്‍ മണിയുടെ ആന്‍ഡ്രൂ ബ്രൗണ്‍ അഭിപ്രായപ്പെട്ടു. നിങ്ങളുടെ പണം എങ്ങനെ ചെലവാക്കാന്‍ ഉദേശിക്കുന്നു എന്നത് മുന്‍പേ തീരുമാനിക്കുന്നതും നല്ലതാണ്. എല്ലാ ദിവസവും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ചെലവാകുന്ന തുക വളരെ ഉയര്‍ന്നതായിരിക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല