‘കിലുക്കാംപെട്ടി’ എന്ന സിനിമയുണ്ടായിട്ട് 21 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അതിനിടെ മറ്റ് നായകന്മാരെ വച്ച് എത്ര ഹിറ്റുകള്‍. എത്ര മെഗാഹിറ്റുകള്‍. ഷാജി കൈലാസ് എന്ന സംവിധായകന് 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജയറാമിനെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ്. അതേ, ‘കിലുക്കാംപെട്ടി’ എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസും ജയറാമും ഒന്നിക്കുന്നു.
കിലുക്കാംപെട്ടി ഒരു കോമഡിച്ചിത്രമായിരുന്നു എങ്കില്‍ പുതിയ ചിത്രം അങ്ങനെയല്ല, പക്കാ ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ചിത്രത്തിന് ‘മദിരാശി’ എന്ന് പേരിട്ടു. ചെന്നൈ അധോലോകത്തിന്റെ കഥ പറയുന്ന സിനിമയാണ് മദിരാശി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംപ്രസാരിയോ എന്ന ഇവന്റ് മാനേജുമെന്റ് കമ്പനിയാണ് ‘മദിരാശി’ നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്കും ഷാജി കൈലാസ് തന്നെയാകും രചന നിര്‍വഹിക്കുക എന്നാണ് സൂചന. തന്റെ പുതിയ സിനിമയായ സിംഹാസനത്തിന് ഷാജി തന്നെയാണ് രചന.
ജയറാമും ഒരു ഇമേജ് മാറ്റത്തിനുള്ള ഒരുക്കത്തിലാണ്. തിരുവമ്പാടി തമ്പാന് പോലുള്ള ആക്ഷന്‍ ചിത്രങ്ങളിലൂടെ അദ്ദേഹം അതിനാണ് ശ്രമിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് വീണ്ടും എത്താനുള്ള ഒരു ശ്രമം ജയറാമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മദിരാശിയിലൂടെ അത് ഫലപ്രാപ്തിയിലെത്തിക്കുക എന്നതാണ് താരം ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല