നിലവിലുള്ള ചാംപ്യന്മാരായ ബാഴ്‌സലോണയെ ഇരുപാദങ്ങളിലുമായി 3-2ന് തോല്‍പ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. കാംപ് നൂവില്‍ നടന്ന മത്സരത്തില്‍ കളിമിടുക്കിനൊപ്പം ഭാഗ്യവും ചെല്‍സിക്കൊപ്പമായിരുന്നു. ബാഴ്‌സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം 2-2ന് സമനിലയിലാണ് പിരിഞ്ഞത്.
തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബാഴ്‌സ ശ്രമിച്ചിരുന്നു. നാട്ടുകാരനായ സെര്‍ജിയോ ബസ്‌ക്വെറ്റ്‌സാണ് ആദ്യ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്ക് ദിദിയര്‍ ദ്രോഗ്‌ബെ ക്ലിയര്‍ ചെയ്‌തെങ്കിലും ലൂസ് ബോള്‍ സ്വന്തമാക്കാന്‍ മറ്റു ചെല്‍സി താരങ്ങള്‍ക്കു സാധിച്ചില്ല. പന്ത് കിട്ടിയ ഐസക് ക്വന്‍സ് നാട്ടുകാരനായ മിഡ്ഫീല്‍ഡര്‍ക്ക് പന്ത് മറിച്ചു നല്‍കി. ബസ്‌ക്വെറ്റ് ലക്ഷ്യം തെറ്റാതെ വലകുലുക്കി. സ്‌കോര്‍: 1-0.
ഒരു മിനിറ്റിനുശേഷം കളിയുടെ ഗതി തന്നെ മാറ്റിമറിച്ച ചുവപ്പ് കാര്‍ഡ് പിറന്നത്. ബാഴ്‌സയുടെ ചിലി ഫോര്‍വേര്‍ഡ് അലെക്‌സിസ് സാഞ്ചെസിനെ വെട്ടിവീഴ്ത്തിയ ടെറിക്ക് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി. പത്തുപേരായി ചുരുങ്ങിയ ചെല്‍സിക്കെതിരേ 45ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും ലക്ഷ്യം കണ്ടു. മെസ്സിയും സാഞ്ചെസും സംയുക്തമായി നടത്തിയ നീക്കം. ഒടുവില്‍ ആന്ദ്രെ ഇനിസ്റ്റയിലൂടെ സൂപ്പര്‍ ഫിനിഷിങ്. സ്‌കോര്‍: 2-0.
എന്നാല്‍ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് ആദ്യപകുതിയിലെ ഇഞ്ചുടിടൈമില്‍ തന്നെ ചെല്‍സി തിരിച്ചടിച്ചു. ബ്രസീലിയന്‍ താരം റമിറസിന്റെ സൂപ്പര്‍ പ്രകടനം. ലാംപാര്‍ഡില്‍ നിന്നു പന്ത് സ്വീകരിച്ച് മുന്നേറിയ റമിറസ് ഗോളി വിക്ടര്‍ വാള്‍ഡെസിനെ തീര്‍ത്തും നിഷ്പ്രഭമാക്കി കൊണ്ട് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. സ്‌കോര്‍: 2-1.
ഫെബ്രഗാസിനെയും മെസ്സിയെയും ഫൗള്‍ ചെയ്യാനുള്ള ദിദിയര്‍ ദ്രോഗ്ബയുടെ ശ്രമത്തിനിന് റഫറി പെനല്‍റ്റി അനുവദിച്ചെങ്കിലും അത് മുതലാക്കാന്‍ ലയണല്‍ മെസ്സിക്കായില്ല. ഒടുവില്‍ സ്പാനിഷ് താരമായ ഫെര്‍ണാണ്ടോ ടോറസിന്റെ ത്രില്ലിങ് ഗോള്‍ ബാഴ്‌സയുടെ വിധിയെഴുത്തി. വാള്‍ഡെസിനെ കാഴ്ചക്കാരനാക്കി ടോറസ് പന്ത് പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോഴേക്കും ഫൈനല്‍ വിസില്‍ മുഴങ്ങിതുടങ്ങിയിരുന്നു. സ്‌കോര്‍: 2-2
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല