1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

താന്‍ മരിച്ചു എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് മാപ്പ് നല്‍കുന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. “എന്നെക്കുറിച്ച് മോശമായി ചിന്തിച്ച്, എന്റെ മരണം ആഗ്രഹിച്ചവരുണ്ട്. ഞാന്‍ അവരോട് ക്ഷമിക്കുന്നു“- ഷാവേസ് പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം ഒരു വീഡിയോ ടേപ്പിലൂടെയാണ് ഷാവേസ് ഇക്കാര്യം പറഞ്ഞത്. സ്പോര്‍ട്‌‌സ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം ചുറുചുറുക്കോടെയാണ് സംസാരിച്ചത്.

ക്യാന്‍സര്‍ ബാധിതനായ ഷാവേസ് ഏപ്രില്‍ 14 മുതല്‍ ക്യൂബയില്‍ റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനാകുകയാണ്. ഇടയ്ക്ക് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ഷാവേസ് ജനങ്ങളെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ 10 ദിവസത്തിലേറെ അദ്ദേഹം നിശബ്ദനായപ്പോള്‍ അദ്ദേഹം മരിച്ചിരിക്കാം എന്നുവരെ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.