1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

മാലിന്യം കളുയുന്ന കുഴലിലൂടെയിട്ട്‌ തന്റെ നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമിച്ച ഫിലിപൈന്‍ യുവതിയെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരെ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും താഴേക്കുള്ള മാലിന്യ കഴലിലൂടെ ഇട്ടാണ്‌ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ യുവതി ശ്രമിച്ചത്‌.

അത്രയും ഉയരത്തില്‍ നിന്നും താഴേക്കു വീണിട്ടും കുട്ടി രക്ഷപ്പെട്ടത്‌ അത്ഭുതകരാമാം വണ്ണമാണ്‌ എന്നാണ്‌ പൊലീസ്‌ അഭിപ്രായപ്പെട്ടത്‌. ഒരു ഏഷ്യന്‍ കുടുംബം നിയമ വിധേയമല്ലാതെ വീട്ടു ജോലിക്കു വേണ്ടി നിയമിച്ചതാണ്‌ ഈ ഫിലിപൈന്‍ യുവതിയെ. പൊലീസ്‌ അറിയിച്ചു.

യുവതി കുറ്റം ഏറ്റു പറഞ്ഞിട്ടില്ലെങ്കിലും സംശയത്തിന്റെ പേരില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയില്‍ എപ്പഴോ ആണ്‌ സംഭവം നടന്നതെന്നാണ്‌ പൊലീസ്‌ നിഗമനം.

ഗര്‍ഭിണിയായിരുന്ന യുവതിക്ക്‌ പുലര്‍ച്ചെ പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ആയിരുന്നു. വീട്ടില്‍ എല്ലാനരും ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ ആരും അറിയാതെ ഒരു ബാത്ത്‌റൂമില്‍ കയറി അടുക്കളയിലെ കത്തി ഉപയോഗിച്ച്‌ പൊക്കിള്‍കൊടി മുറിച്ച്‌ കുഞ്ഞിനെ മാലിന്യ കുഴലിലൂടെ താഴേക്കിടുകയായിരുന്നു.

കുഞ്ഞിനെ പത്രക്കടലാസില്‍ പൊതിഞ്ഞ്‌, പ്ലാസ്റ്റിക്‌ കവറിലിട്ടാണ്‌ കളഞ്ഞത്‌. പതിവു പോലെ മാലിന്യങ്ങള്‍ നീക്കാന്‍ വന്ന പാറാവുകാരനാണ്‌ കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങള്‍ക്കു മുകളില്‍ നിന്നായി കണ്ടെടുത്തത്‌. കുഞ്ഞ്‌ ഇപ്പോള്‍ അല്‍ ക്വാസിമി ആശുപത്രിയില്‍ പരിചരണത്തിലാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.