പ്രസവാര്‍ഡില്‍ ജോലി ചെയ്യുന്ന ഒന്‍പതു പേര് ഒരുമിച്ചു ഗര്‍ഭിണിയായി ചരിത്രം കുറിച്ചിരിക്കുകയാണ് നോര്‍ത്തംബര്‍ലാന്‍ഡിലെ വാന്സ്ബെക് ഹോസ്പിറ്റലില്‍. ഏഴു പ്രസവശുശ്രൂഷകര്‍,ഒരു കണ്‍സള്‍ട്ടന്റ് ഒരു സെക്രെട്ടറി എന്നിവരാണ് ഗര്‍ഭിണിയായവര്‍. ഈ ഒന്‍പതു പേരും അടുത്ത് തന്നെ പ്രസവങ്ങള്‍ നടത്തും എന്ന് ഏതാണ്ട് ഉറപ്പായവരോ പ്രസവച്ചവരോ ആണ്. അടുത്തത് ആരുടെ ഊഴം എന്ന് കാത്തിരിക്കയാണ് ഇവിടെ ജീവനക്കാര്‍.
ഇതില്‍ ജീവനക്കാരിലെ അമാന്‍ഡ ജോണ്സണ്,സൂസന്നെ,സാറ എന്നിവര്‍ മുന്‍പ് തന്നെ കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ജെന്നി,ലോറ,ലൂസി,എലാനി,ജോവാന എന്നിവര്‍ ഈ വേനല്‍ക്കാലത്ത് പ്രസവിക്കും
എന്ന് കരുതുന്നവരാണ്. ഇവര്‍ എലാവരും തന്നെ തങ്ങളുടെ പ്രസവം നടത്തുന്നത് വാന്സ്ബെക് ഹോസ്പിറ്റലില്‍ തന്നെയാണ്. പതിനൊന്നു ആഴ്ചകള്‍ക്ക് മുന്‍പ് വന്നെത്തിയ അമാന്‍ഡയാണ് ആദ്യം കുട്ടിക്ക് ജന്മം നല്‍കിയത്.
ഒരുപാട് പ്രസവങ്ങള്‍ കാണുകയും അമ്മമാരെ പരിചരിക്കുകയും ചെയ്ത ഇവര്‍ ഇതേ ഹോസ്പിറ്റലില്‍ വച്ച് തന്നെ മറ്റുള്ളവരുടെ പരിചരണത്തില്‍ കഴിയുക എന്നത് തന്നെ ആഹ്ലാദകരമായ അനുഭൂതിയായിരുന്നു എന്ന് ഇവര്‍ അറിയിച്ചു. പിറകില്‍ പിറകില്‍ ഗര്‍ഭിണിയായവരുടെ വാര്‍ത്തകള്‍ എല്ലാവര്ക്കും ഒരേ പോലെ സന്തോഷം നല്‍കിയിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ തന്നെയായിരുന്നു മിക്കവാറും ഇവരുടെ പ്രസവശുശ്രൂഷകള്‍ നടത്തിയിരുന്നു. ഗര്‍ഭിണിയാകുക എന്നത് ഈ ഹോസ്പിറ്റലിന്റെ പ്രത്യേകതയായി പലരും അടക്കം പറഞ്ഞു തുടങ്ങി.
ജീവനക്കാരുടെ ഈ പ്രസവത്തിരക്ക് മൂലം ഈ വാര്‍ഡില്‍ ഇപ്പോള്‍ ജീവനക്കാര്‍ തന്നെ കുറഞ്ഞിരികയാണ്. ഇത് മൂലം താല്‍ക്കാലിക ജീവനക്കാരെ തേടേണ്ട അവസ്ഥയിലാണ് ഹോസ്പിറ്റല്‍ അധികൃതര്‍. ജെന്നി(35) ജൂലായില്‍ കുട്ടിക്ക് ജന്മം നല്‍കും എന്ന് കരുതുന്നു. സാറ രണ്ടു ദിവസം മാത്രം മുന്‍പാണ് തന്റെ മകള്‍ ഇസ്ലക്ക് ജന്മം നല്‍കിയത്. ഇപ്പോഴാണ് തങ്ങളുടെ രോഗികള്‍ പുറം വേദനയാണ് എന്ന് പറയുമ്പോള്‍ കൃത്യമായി മനസിലാകുന്നത് എന്ന് ജെന്നി. എന്തായാലും ഈ പ്രസവവാര്‍ഡ് ഇപ്പോള്‍ തിരക്കിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല