1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

നിരൂപകര്‍ കൊത്തിക്കീറുകയാണ് കോബ്രയെ. മമ്മൂട്ടിയും ലാലും സ്‌ക്രീനില്‍ കാണിച്ചുകൂട്ടുന്നതെല്ലാം കോബ്രായങ്ങളാണെന്നും അവര്‍ നിരൂപിയ്ക്കുന്നു. ഈ പരിഹാസങ്ങളെല്ലാം കേള്‍ക്കുമ്പോഴും ലാല്‍ പുഞ്ചിരിയ്ക്കുകയാണ്.വേറൊന്നുമല്ല, മമ്മൂട്ടിയെ നായകനാക്കി താനൊരുക്കിയ കോബ്ര ബോക്‌സ് ഓഫീസില്‍ പണംവാരുന്നതാണ് ലാലിനെ സന്തോഷിപ്പിയ്ക്കുന്നത്. രണ്ടാഴ്ച കൊണ്ട് 5.10 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി സേഫ് പൊസിഷനിലെത്തിയിരിക്കുകയാണ് ഈ മമ്മൂട്ടി ചിത്രം. സാറ്റലൈറ്റ് റേറ്റും വീഡിയോ അവകാശങ്ങളും കൂടി ചേരുമ്പോള്‍ കോബ്ര നിര്‍മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കോബ്രയിലൂടെ പണമെറിഞ്ഞ് പണംവാരുന്ന സിനിമാക്കളിയില്‍ ഒരിയ്ക്കല്‍ കൂടി തന്റെ മികവുതെളിയിക്കുകയാണ് ലാല്‍. വിമര്‍ശനങ്ങള്‍ ഒരുപാട് കേട്ടെങ്കിലും കരിയറിലെ പരാജയങ്ങളുടെ തുടര്‍ക്കഥയ്ക്ക് വിരാമിടാന്‍ കോബ്രയിലൂടെ കഴിയുന്നത് മമ്മൂട്ടിയ്ക്കും ആശ്വാസമേകും.

വിഷുവിന് മുമ്പ് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഓര്‍ഡിനറിയും നേരത്തെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. സ്റ്റെഡി കളക്ഷനോടെ പ്രദര്‍ശനം തുടരുകയാണ് ഈ രണ്ട് ചിത്രങ്ങള്‍. അതേസമയം ബോക്‌സ് ഓഫീസിലെ കറുത്ത കുതിരയാവുന്നത് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയമാണ്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ 22എഫ്‌കെ ഹിറ്റ്‌ലിസ്റ്റിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ അടുത്തയാഴ്ചകളില്‍ ഈ സിനിമകളുടെയെല്ലാം കളക്ഷനില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് നിഗമനം. മോഹന്‍ലാലിന്റെ ഗ്രാന്റ് മാസ്റ്റര്‍, മല്ലു സിങ്, ഡയമണ്ട് നെക്‌ലേസ് എന്നീ സിനിമകളെല്ലാം തിയറ്ററുകള്‍ കയ്യടക്കുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.