നരേന്ദ്രമോഡിക്ക് വിസ അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഎസ് അറിയിച്ചു. വിദേശകാര്യ വക്താവ് വിക്ടോറിയ നൂലാന്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2005ല്‍ മോഡിക്ക് വിസ അനുവദിക്കേണ്ടന്ന് യുഎസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി ജോയ് വാല്‍ഷ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് നൂലാന്‍ഡ് അറിയിച്ചത്.
ഹിലരിയ്ക്ക് കത്തെഴുതിയ സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഡിയ്ക്ക് വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അമേരിക്കയിലെ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ വിദേശകാര്യ വകുപ്പിന് കത്തയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല