UKKCA -യുടെ പ്രമുഖ യൂണിറ്റുകളില്‍ ഒന്നായ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ക്ഷയര്‍ യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷങ്ങളും UKKCA ഭാരവാഹികള്‍ക്കുള്ള സ്വീകരണവും മേയ് 5 ശനിയാഴ്ച 3 30 മുതല്‍ 10 വരെ നടക്കും.വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ വച്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് ആഘോഷ പൂര്‍വമായ സ്വീകരണം നല്‍കും.
തദവസരത്തില്‍ ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും.UKKCA കവന്‍ട്രി യൂണിറ്റിന്റെ അഭിമാനമായ സ്റ്റീഫന്‍ മോനിപ്പള്ളി,ജയന് മുപ്രപ്പിള്ളി,സാവിയോ ജോസഫ്,സ്മിത ഷിജോ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും യൂണിറ്റിലെ കലാകാരന്മാര് ചേര്‍ന്നൊരുക്കുന്ന ഫ്യൂഷന്‍ ഡാന്‍സും പ്രധാന ആകര്‍ഷണം ആയിരിക്കും.പരിപാടികളുടെ വിജയത്തിനായി പ്രസിഡണ്ട് ബാബു കളപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ലിജോ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ലിജോ : 07861 495 108
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല