തലക്കെട്ട് കണ്ടാല്‍ ആരുമൊന്ന് പേടിക്കും. എന്നാല്‍ പേടിക്കാനുള്ള കാര്യമൊന്നുമല്ല പറയുന്നത്. രക്തം നല്‍കാന്‍ തയ്യാറുള്ളവരെ തപ്പുന്നതിനെക്കുറിച്ചാണ് വാര്‍ത്ത. രക്തം നല്‍കാന്‍ തയ്യാറുള്ള കൂടുതല്‍പേര്‍ രംഗത്തെത്തണം എന്നാണ് എന്‍എച്ച്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. രക്തത്തിന്‍റെ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നാണ് എന്‍എച്ച്എസ് പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്യാന്‍ രംഗത്തെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കിയിരിക്കുന്നത്.
ഒളിമ്പിക്സ് നടക്കാന്‍ പോകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ അവതാളത്തിലാകുന്നത്. ഇപ്പോള്‍ ശേഖരിച്ചിരിക്കുന്ന രക്തംകൂടാതെ മുപ്പത് ശതമാനം രക്തമെങ്കിലും ശേഖരിക്കണമെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കുന്നത്. 1.2 മില്യണ്‍ ജനങ്ങള്‍ ഒളിമ്പിക്സിനെത്തുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ രക്തം ശേഖരിച്ച് വെച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്നും എന്‍എച്ച്എസ് വ്യക്തമാക്കുന്നു.
വലിയ കായികമാമാങ്കങ്ങള്‍ നടക്കുമ്പോള്‍ രക്തത്തിന് കൂടുതല്‍ ആവശ്യമുണ്ടാകുമെന്നാണ് അല്പം തമാശയായി വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. അലമ്പുണ്ടാകാനുള്ള സാധ്യതതന്നെയാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇപ്പോള്‍ കേവലം നാല് ശതമാനം പേര്‍ മാത്രമാണ് രക്തം ദാനംചെയ്യുന്നത്. ഇത് പോരെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കിയിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി ദിവസവും 7,000 യൂണിറ്റ് രക്തമാണ് വേണ്ടിവരുന്നത്. ഒളിമ്പിക്സിന്‍റെ സമയങ്ങളില്‍ ഇതുകൂടുമെന്ന കണക്കുകൂട്ടല്‍ ശരിയാണെന്നാണ് ഭൂരിപക്ഷം ആരോഗ്യവിദഗ്ദരും വെളിപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല