1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

മില്യണ്‍ കണക്കിന് ഏഷ്യന്‍ വംശജരാണ് ഓരോ വര്‍ഷവും മരിച്ചുവീഴുന്നത്. കാരണം അന്വേഷിച്ചാല്‍ ഞെട്ടിപ്പോകാനിടയുണ്ട്. കാരണം വേറൊന്നുമല്ല തൊഴിലിടങ്ങള്‍ തന്നെ എന്നായിരിക്കും ഉത്തരം. ഗുരുതരമായ അസുഖങ്ങളാണ് ഓരോ തൊഴിലിടങ്ങളും നല്‍കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇത് കൂടുതലും ഉള്ളത്. അതുതന്നെയാണ് പ്രശ്നമാകുന്നത്. കൊളംബിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്‍റ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.

ഒട്ടും ആരോഗ്യപരമല്ലാത്ത ജോലിസ്ഥലങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇതുമൂലം മിക്കവാറുംപേരും മാരകമായ രോഗങ്ങള്‍ക്ക് ഇരകളാകുന്നു. ഇവര്‍ വികസനത്തിന്‍റെ ഇരകളാണെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ സംഘം വെളിപ്പെടുത്തുന്നു. 2008ല്‍ മാത്രം ഏഷ്യന്‍ രാജ്യങ്ങളില്‍ 1.1 മില്യണ്‍ തൊഴിലാളികള്‍ വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍ മാരകരോഗങ്ങള്‍ എന്നിവയാണ് പ്രധാനമായുള്ള മരണകാരണങ്ങള്‍.

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ കാര്യങ്ങള്‍ പലപ്പോഴും മറച്ചുവെയ്ക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ശരിയായ കണക്കായിരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. മിക്കവാറും രാജ്യങ്ങളിലും തൊഴില്‍ സുരക്ഷിതത്വം പാലിക്കുന്നതിന് പ്രത്യേകം നിയമങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ മരണം ഒരു പ്രശ്നമായി മാറുന്നില്ല. ഇന്ത്യയില്‍ ഒരുവര്‍ഷം ആയിരം ഗുരുതരമായ അപകടങ്ങളുണ്ടാകുന്നുണ്ട് എന്നാണ് വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ ട്രാഫിക് അപകടങ്ങള്‍ ഉള്‍പ്പെടെ ചൈനയില്‍ വര്‍ഷം 80,000ത്തിലധികം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്തായാലും ഏഷ്യ തൊഴിലാളി വിരുദ്ധരാജ്യങ്ങളുടെ കൂട്ടായ്മയാണ് എന്നാണ് ഇതില്‍നിന്ന് ബോധ്യമാകുന്നത്. ഇനിയെങ്കിലും തൊഴില്‍ സംബന്ധമായ പുതുനിയമങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കാര്യമായ പ്രശ്നമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലതന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.