ഐപിഎല്‍ അഞ്ചാം സീസണില്‍ ഒടുവില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് ജയം. പൂന വാരിയേഴ്സിനെ 18 റണ്‍സിന് കീഴടക്കിയാണ് ഡെക്കാന്‍ ഒടുവില്‍ ചാര്‍ജായത്. സ്കോര്‍: ഡെക്കാന്‍ ചാര്‍ജേഴ്സ്: 20 ഓവറില്‍ 177/4, പൂന വാരിയേഴ്സ്:20 ഓവറില്‍ 159/7. കളിച്ച ഏഴു മത്സരങ്ങളില്‍ ഡെക്കാന്റെ ആദ്യ ജയമാണിത്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഡെക്കാന്‍ കാമറൂണ്‍ വൈറ്റിന്റെ(46 പന്തില്‍ 78) വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മികച്ച് സ്കോര്‍ കുറിച്ചത്. പാര്‍ഥിവ് പട്ടേല്‍(24), ജെ.പി.ഡുമിനി(26 നോട്ടൌട്ട്) എന്നിവരും ഡെക്കാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ ജെസി റൈഡറെ(7) നഷ്ടമായ പൂനയ്ക്ക് പിന്നീട് മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായതോടെ വിജയം കൈവിട്ടു. നായകന്‍ സൌരവ് ഗാംഗുലി(23), റോബിന്‍ ഉത്തപ്പ(29) എന്നിവര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാവാഞ്ഞതോടെ പൂന സ്കോറിംഗ് ഇഴഞ്ഞു. സ്റീവന്‍ സ്മിത്ത്(13 പന്തില്‍ 26) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഏറെ അകെലായായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല