കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കെ. എ റഊഫ് വീണ്ടും വാര്‍ത്താസമ്മേളനം നടത്തി നിര്‍ണായക പ്രസ്താവനകള്‍ പുറത്തുവിട്ടു. ഇ.ടി മുഹമ്മദ് ബഷീറിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്നതാണ് അതില്‍ പ്രധാനം.
പൊന്നാനിയില്‍ ഡോ.എം.കെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ട് ഇടപെട്ടാണ് ഇ.ടി മുഹമ്മദ് ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഇ.ടിയെ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കുഞ്ഞാലിക്കുട്ടി നടപ്പിലാക്കിയതെന്നും റഊഫ് വ്യക്തമാക്കി.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷനില്‍ നികേഷിനെയാണ് ഞാന്‍ ആദ്യം സമീപിച്ചത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ നികേഷ് എം.പി ബഷീറിനോട് നിര്‍ദേശിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മുനീറിനുമായി ഞാന്‍ ബന്ധപ്പെട്ടിട്ടില്ല, പി.സി ഐപ്പ് ഈ കേസിന്റെ പ്രോസിക്യൂട്ടറായിരുന്നു. കേസ് നടത്തി എന്നല്ലാതെ ഐപ്പിനെ അവിഹിത കാര്യത്തിന് ഉപയോഗിച്ചിട്ടില്ല. അദ്ദേഹം അത്തരത്തിലുള്ള ആളല്ല.
അന്നത്തെ അസിസ്റ്റന്റ് പ്രോസിക്യൂഷന് ജനറല്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂമി വലിയ വിലയ്ക്ക ഐസ്ക്രീംകേസിലെ പ്രതിയായ ആളെക്കൊണ്ട് വാങ്ങിച്ചിട്ടുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ വന്നതിനുശേഷമാണ് സംഭവം.
കെ.സി പീറ്ററാണ് നാരായണക്കുറുപ്പിന്റെ മരുമകനെക്കൊണ്ട് കേസ് ശരിയാക്കിതന്നത്. അതിനുള്ള പ്രതിഫലം കൈമാറുന്നതിന് ഞാന്‍ സാക്ഷിയാണ്. സൂധീര്‍ ജഡ്ജിന്റെ കൈയ്യില്‍ നിന്നും കേസ് കൈവിട്ടുപോയതോടെ കേസ് അട്ടമറിക്കപ്പെട്ടു. ഏത് കോടതിയിലേക്കാണോ കേസ് പോകേണ്ടത് എന്ന് കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചത്. അതേ കോടതിയിലേക്കാണ് ജസ്റ്റിസ് തങ്കപ്പന് കേസ് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല