1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2012

ഓരോ വര്‍ഷവും യു.കെയില്‍ പതിനായിരത്തോളം പുരുഷന്മാര്‍ ടെസ്റ്റികുലര്‍, പ്രോസ്റ്റേറ്റ് അര്‍ബുദം കൊണ്ട് മരിക്കുന്നുണ്ട്. അതുകൊണ്ട് ഈ ആഴ്ച ഓര്‍ക്കിഡ്‌ മെയില്‍ അവെയര്‍നെസ് വീക്ക്‌ ആയി ആചരിക്കുന്നു. പുരുഷന്മാരെ കാന്‍സറിന്റെ ലക്ഷണങ്ങളെ കുറിച്ച ബോധാവാന്മാരാക്കുന്നതിനും അവരുടെ ഡോക്ടറെ കാണുന്നതിനുള്ള മടി കളയുന്നതിനുമാണ് ഇത്. 2012ല്‍ ബ്രിട്ടനില്‍ 39000 പുരുഷന്മാരെ കാന്‍സര്‍ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പ്രോസ്റ്റേറ്റ്‌ കാന്‍സര്‍

ഏറ്റവും വ്യാപകമായി കണ്ടു വരുന്ന കാന്‍സര്‍ പ്രോസ്റ്റേറ്റ്‌ കാന്‍സര്‍ ആണ്.14ല്‍ ഒരാള്‍ എന്ന നിലക്ക് ഈ കാന്‍സര്‍ പിടിപെടുന്നുണ്ട്. സാധാരണ 65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കണ്ടു വരുന്നത്. എങ്കിലും 55 വയസ്സില്‍ താഴെയുള്ള ആയിരത്തോളം പേര്‍ക്ക് വര്‍ഷം തോറും ഇത് കാണുന്നുണ്ട്. ചികില്‍സക്ക് ശേഷം 10വര്‍ഷം വരെ ഇവര്‍ പിടിച്ചു നില്‍ക്കുന്നതായി കാണുന്നുണ്ട്. പ്രോസ്റ്റേറ്റ്‌ ഗ്ളാന്‍ഡ് യുറീത്രയുടെ അടുത്ത സ്ഥിതി ചെയ്യുന്നത് കാരണം മൂത്രം തടസപെടുന്നതാണ് ആദ്യത്തെ ലക്ഷണം. കൂടാതെ

* മൂത്രം ദുര്‍ബലമായി പോവുക

* കൂടെക്കൂടെ മൂത്രം ഒഴിക്കാന്‍ തോന്നുക

* മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട്

* മൂത്രംഒഴിക്കുമ്പോള്‍ വേദന അനുഭവപെടുക

* മൂത്രം പുറത്തേക്ക് കളയാന്‍ ബുദ്ധിമുട്ട അനുഭവപ്പെടുക

* ബ്ളാഡര്‍ മുഴുവനായും ഒഴിഞ്ഞിട്ടില്ലെന്നു തോന്നുക

മൂത്രത്തില്‍ അണുബാധ,നടുവേദന, മൂത്രത്തിലും ശുക്ലത്തിലും രക്തം,ഷണ്ഡത്വം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാന്‍ പാടില്ല.

ടെസ്റ്റികുലാര്‍ ക്യാന്‍സര്‍

15നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ കണ്ടുവരുന്നതാണ് ടെസ്റ്റികുലാര്‍ ക്യാന്‍സര്‍ .ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്

വൃഷണത്തിന് വീക്കമുണ്ടാകുന്നത് ഒരു പ്രധാന ലക്ഷണമാണ്.

* വൃഷണങ്ങളിലോ വൃഷണ സഞ്ചിയിലോ ഉണ്ടാകുന്ന വേദന

* വൃഷനസഞ്ചിയില്‍ ഭാരം തോന്നുക

* അടിവയറില്‍ വേദന

* വൃഷണസഞ്ചിയില്‍ പെട്ടന്ന് ഫ്ലൂയിഡ് നിറയുക

* സുഖമില്ലാത്തത് പോലെ തോന്നുക

എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

പിനൈല്‍ കാന്‍സര്‍

പിനൈല്‍ കാന്‍സര്‍ അപൂര്‍വമായേ കാണാറുള്ളൂ. ഇത് സാവധാനം വളരുന്ന ഒന്നാണ്. ലിഗത്തിന്റെ ഏത് ഭാഗത്ത്‌ വേണമെങ്കിലും ഇത് വരാം. സാധാരണ അഗ്രചര്‍മ്മത്തിന്റെ അടിയിലോ, ഹെഡിലോ കാണാം.

* ലിംഗത്തില്‍ വേദനയിലാത്ത വീക്കമോ മാറാത്ത അള്‍സറൊ വരിക

* ദുര്‍ഗന്ധമുള്ള ഡിസ്ചാര്‍ജ്‌

* അഗ്രചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

* നീല കലര്‍ന്ന ബ്രൌണ്‍ നിറം വരിക

* അഗ്രചര്‍മ്മം നീക്കാന്‍ ബുദ്ധിമുട്ട് വരിക

* ചര്‍മ്മത്തില്‍ നിറവ്യത്യാസം ഉണ്ടാവുക

* നാഭീപ്രദേശത്ത്‌ നീര്‍കെട്ട് വരിക

എന്നിവയും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.ഈ ലക്ഷണങ്ങള്‍ കണ്ടിട്ടും ചികില്‍സിക്കാതിരുന്ന തന്നെ ഭാര്യ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയപ്പോളാണ് കാന്‍സര്‍ വയര്‍,പെല്‍വിസ്,ശ്വാസകോശങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ പടര്‍ന്നിരുന്നു എന്ന് മനസിലായത്‌ എന്ന് കാന്‍സറിനെ അതിജീവിച്ച കോളിന്‍ ഒബ്സണ്‍ പറഞ്ഞത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.