സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പത്തു പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മിദാന്‍ പ്രദേശത്തെ ഒരു മോസ്കിനു സമീപമാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
സിറിയന്‍ സര്‍ക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് വിമതര്‍ ആരോപിക്കുമ്പോള്‍ തീവ്രവാദികളാണ് സ്ഫോടനത്തിനു കാരണക്കാരെന്ന് സര്‍ക്കാരും വാദിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ സിറിയ ഒപ്പുവച്ച സമാധാന കരാറിനു വിരുദ്ധമാണ് ഇപ്പോള്‍ ഡമാസ്കസില്‍ നടക്കുന്നതെന്ന് കഴിഞ്ഞദിവസം യുഎന്‍ മേധാവി ബാന്‍കി മൂണ്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്.
സമാധാന ദൂതന് കോഫി അന്നനുമായി അംഗീകരിച്ച സമാധാന കരാര്‍ നടപ്പിലാക്കണമെന്നും ഇതിനു ഇനിയും കാലതാമസമുണ്ടാകരുതെന്നും യുഎന്‍ മേധാവി ആവശ്യപ്പെട്ടു. മിദാന്‍ സ്ഫോടനത്തില്‍ സിവിലിയന്മാരും സുരക്ഷാ സൈനികരും കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ജനുവരിയില്‍ ഇവിടെയുണ്ടായ സ്ഫോടനത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല