ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 37 റണ്‍സിന് പരാജയപ്പെടുത്തി. ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയുടെ ബാറ്റിംഗ് 19.6 ഓവറില്‍ 170 റണ്‍സിന് അവസാനിച്ചു. ടോസ് നേടിയ മുംബൈ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മുംബൈയുടെ തീരുമാനം പിഴച്ചെന്ന് തെളിയിക്കുന്നതായിരുന്നു സേവാഗിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയുടെ ബാറ്റ്സ്മാന്‍മാരുടെ തുടക്കം മുതലുള്ള പ്രകടനം. 39 പന്തില്‍ നിന്ന് എട്ടു ഫോറും നാല് സിക്സറും അടക്കം സേവാഗ് 73 റണ്‍സെടുത്തു. മികച്ച തുടക്കമായിരുന്നു മഹേല ജയവര്‍ധനെയും സേവാഗും ഡല്‍ഹിക്ക് നല്‍കിയത്. മഹേല ജയവര്‍ധനെ 45 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. മഹേല പുറത്തായശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന കെവിന്‍ പീറ്റേഴ്സണും സേവാഗും കൂറ്റന്‍ ഷോട്ടുകള്‍ കൊണ്ട് കളം നിറയുകയായിരുന്നു. പീറ്റേഴ്സണ്‍ 26 പന്തില്‍ നിന്ന് പുറത്താകാതെ 50 റണ്‍സെടുത്തു.
സേവാഗ് പുറത്തായ ശേഷമെത്തിയ റോസ് ടെയ്ലര്‍ 7 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി 39 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനും 28 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിനും മാത്രമാണ് ശോഭിക്കാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല