ഞായറാഴ്ചയിലെ മാരത്തോണ്‍ റേസില്‍ മരിച്ച 30കാരിയായ ക്ലെയറിന്റെ മരണാനന്തര സമിതിയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ സംഭാവന ചെയ്തു. സണ്‍ പത്രം 5000പൗണ്ട് കൊടുക്കുകയും വായനക്കാരോട് സംഭാവന കൊടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. മേക്ക് ഇറ്റ് എ മിഷന്‍ എന്ന ഈ കാമ്പയിനില്‍ ബി.ജി.ടി. ജഡ്ജ് അലീഷ ഡിക്സന്‍,വര്‍ജിന്‍ അധികാരി സര്‍ റിച്ചാര്‍ഡ് ബ്രാന്സന്‍, ഡ്രാഗണിന്റെ താരം പീറ്റര്‍ ജോണ്‍സ് എന്നിവര്‍ ഉള്‍പ്പെടുന്നു.
820000പൗണ്ടില്‍ കൂടുതല്‍ സംഭാവന ആയി കിട്ടി. 180000പൗണ്ട് കൂടി കിട്ടിയതോടെ പത്ത് ലക്ഷം കവിഞ്ഞു. ക്ളെയറിന്റെ സഹോദരി നിക്കൊളയും അവരുടെ കാമുകന്‍ സൈമണ്‍ വന്‍ ഹെരെവേജും സേവന സമിതി ഒരു വിജയമാകുമെന്ന് പ്രത്യാശിക്കുന്നു. 60രാജ്യങ്ങളില്‍ നിന്നുള്ള 70000ത്തോളം ആളുകള്‍ ഇതിലേക്ക് സംഭാവാന നല്‍കി. തങ്ങളെ പിന്താങ്ങിയ എല്ലാവരോടും സമരിയന്റെ ചീഫ് കാതറിന്‍ ജോന്‍സ്ടന്‍ നന്ദി പറഞ്ഞു.
ക്ളെയറിന്റെ മരണ ഫണ്ട് എവിടെ ചിലവാക്കണമെന്നു തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ക്ളെയറിനു ഇഷ്ടമുണ്ടായിരുന്ന എന്ത് കാര്യത്തിനു വേണ്ടി ഇത് വിനിയോഗിക്കണമെന്നു അവരുടെ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കാതറിന്‍ പറഞ്ഞു. സഹായം ചെയ്യാന്‍ വേണ്ടി മാത്രമാകും ഈ പണം എന്ന് സംഭാവന ചെയ്ത ഓരോരുത്തരോടും അവര്‍ ഉറപ്പ് നല്‍കി.
ലണ്ടന്‍ മാരത്തോണിന്റെ അവസാന പോയിന്റിനു ഒരു മൈല്‍ മുന്‍പ് മാത്രമാണ് ഹെയര്‍ഡ്രസ്സര്‍ ആയ ക്ളെയര്‍ മരിച്ചത്. മരണ കാരണം വ്യക്തമല്ല. 25വയസ്സില്‍ മരിച്ച സഹോദരന്‍ ഗ്രാന്റിന്റെ അടുത്ത് തന്നെയാണ് അവരെയും സംസ്കരിക്കുക. നോര്‍ത്ത് കില്‍ വര്‍ത്തിലെ സെന്റ്. ആന്‍ഡ്രൂസ് ചര്‍ച്ചില്‍ വച്ച് അടുത്ത ബുധനാഴ്ചയാണ് ശവസംസ്കാരം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല