1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2012

ബെന്നി മാവേലി

നണീറ്റന്‍ : യുകെ മലയാളികളും ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷനും നെഞ്ചിലേറ്റി അഭിമാനം കൊള്ളുന്ന യുകെ മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ലീഗ് ആയ ഇന്‍ഡസ് പ്രീമിയര്‍ ലീഗ് (IPL) സീസണ്‍ 2 വിലെ മത്സരങ്ങള്‍ ജൂണ്‍ 24നും ജൂലൈ 1നും ആതിഥേയ ടീം ഇന്‍ഡസ് കോബ്രാസിന്റെ ഹോം ഗ്രൗണ്ടായ മാര്‍ക്കറ്റ് ബോസ് വര്‍ത്ത് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടും.

സ്തുത്യര്‍ഹ സേവന മികവ് കൊണ്ട് കുറഞ്ഞ കാലയളവില്‍ ജനമനസ്സുകളില്‍ ഇടം നേടിയ ബീ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡും (കാനഡ ഇമിഗ്രേഷന്‍) ട്രാവല്‍ വിഷനുമാണ് ഇന്റസ് പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സേര്‍സ്. ബീ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാമത് ആള്‍ യുകെ T2o ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം ചുടുന്ന ടീമിന് ട്രാവല്‍ വിഷന്‍ നല്‍കുന്ന 501 പൗണ്ട് ക്യാഷ് അവാര്‍ഡും ബിനു ജോസഫ് മുപ്രാപള്ളില്‍ നല്‍കുന്ന ചിന്നമ്മാ ജോസ് മിപ്രാപള്ളില്‍ എവറോളിംഗ് ട്രോഫിയും സമ്മാനിക്കും.

കൂടാതെ മാന്‍ ഓഫ് ദ്ി സീരീസില്‍ വിന്നറാകുന്ന കളിക്കാരന് ജോസ് ഇന്‍ജ്വറി ക്ലെയിം സൊല്യൂഷന്‍ കവന്‍ട്രി നല്‍കുന്ന 51പൗണ്ട് ക്യാഷ് അവാര്‍ഡും ബെസ്റ്റ് ബാറ്റ്‌സ്മാന് മെലഡി ഓര്‍ക്കസ്ട്ര ലൈകെസ്‌റ്റെര്‍ നല്‍കുന്ന ഒരടിപൊളി സമ്മാനവും ഫെയര്‍ പ്ലേ അവാര്‍ഡിനര്‍ഹരാകുന്ന ടീമിന് പാചക സാമ്രാട്ട് ബെന്നി സ്റ്റിവന്‍ജ് ഒരു പ്രത്യേക സമ്മാനവും നല്‍കുന്നതാണ്. ഇന്‍ഡസ് പ്രസിഡന്റ് റെജി ഡാനിയേല്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

ഇന്‍ഡസ് പ്രീമിയര്‍ ലീഗിനെ ജനകീയമാക്കാന്‍ സഹായിച്ച യുകെയിലെയും ഇന്ത്യയിലെയും എല്ലാ പത്രമാധ്യമങ്ങള്‍ക്കും സ്‌പോണ്‍സേര്‍സിനും സെക്രട്ടറി അനീഷ് കല്ലിങ്കല്‍ ഇന്‍ഡസിന്റെ കടപ്പാട് അറിയിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ടോണി ജോസഫ്- 07947931143
അഭിലാഷ് ഗോപിദാസന്‍- 07939412784
ഷിജി ചാക്കോ- 07983629860

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.