മലബാറിലെ മലയോര കുടിയേറ്റ മേഖലയുടെ സാംസ്ക്കാരിക നഗരി എന്നറിയപ്പെടുന്ന കൂടരഞ്ഞി പഞ്ചായത്തില്‍ നിന്നും യു കെ യില്‍ വന്നു ചേര്‍ന്നിട്ടുള്ള പ്രവാസി മക്കള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും സംഗമിക്കുന്നു. സ്റ്റാഫോര്‍ഡ് ഷയറില്‍ സ്മോള്‍ വുഡ് മാനറില്‍ ആണ് ഈ വര്‍ഷത്തെ ഒത്തു ചേരല്‍ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സംഗമത്തോടനുബന്ധിച്ചു തയ്യാറാക്കിയിരിക്കുന്നത്.
വിശുദ്ധ കുര്‍ബ്ബാന, പിക്നിക്, കലാ കായിക മത്സരങ്ങള്‍ , ഔട്ട് ഡോര്‍ ഗെയിംസ്, ബാര്‍ബിക്യു, ഓര്‍ക്കസ്ട്ര, കലാ സന്ധ്യ തുടങ്ങി അത്യാകര്‍ഷകങ്ങളായ ഇനങ്ങള്‍ക്കപ്പുറം ബന്ധങ്ങളും, ഓര്‍മ്മകളും ഉണര്‍ത്തി, സൊറയും, നേരമ്പോക്കും പാചകവും, ചീട്ടു കളിയും ഒക്കെയായി സംഗമങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാവും കൂടരഞ്ഞി സംഗമം എന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അവകാശപ്പെടുന്നു .
കൂടരഞ്ഞിക്കാരന്‍ ജിമ്മി പുളിക്കക്കണ്ടത്തില്‍ അച്ചന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശിയായി സംഗമത്തോടൊപ്പം ആല്‍മീയ നേതൃത്വത്തിനായി ഉണ്ടാവും. മെയ് 25നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോജു (P C മറ്റം)- 07775330091, ജോസ് പുതുപുള്ളി – 07737242297, ജോളി കുന്നത്ത് – 07968332635, ബോബി പുളിമൂട്ടില്‍ – 07717841783
സംഗമ വേദിയുടെ വിലാസം
സ്മോള്‍ വുഡ്മാനര്‍ – സ്റ്റാഫോര്‍ഡ് ഷയര്‍ – ST14 8NS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല