മാല്‍വന്‍ഹില്‍സിലെ ക്നായിത്തൊമ്മന്‍ നഗറില്‍ ഒത്തുകൂടുന്ന പതിനൊന്നാമത് കണ്‍വെന്‍ഷനില്‍ ഡയസ്പറ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റവും കെ സി സി എന്‍ എ പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാലയും പങ്കെടുക്കും.
ഇതോടെ കേരളത്തിലെയും അമേരിക്കയിലെയും അല്‍മായ നേതൃനിരയിലെ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും എന്നുറപ്പായി. ജൂണ്‍ 30 ശനിയാഴ്ച മാല്‍വന്‍ഹില്‍സിലെ ക്നായിത്തൊമ്മന്‍ നഗറില്‍ ഒത്തുകൂടുന്ന മഹാസമ്മേളനം രാവിലെ ഒമ്പതുമണിക്ക് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.
തുടര്‍ന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുന്ന ദിവ്യബലിയില്‍ നിരവധി വൈദികര്‍ പങ്കെടുക്കും. റാലി, പൊതുസമ്മേളനം, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവക്കു ശേഷം രാത്രി കൃത്യം ഒമ്പതുമണിക്ക് പരിപാടികള്‍ സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല