1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2012

റെജി ചാക്കോ

യൂറോപ്പിലെ ക്നാനായക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്പ്യന്‍ ക്നാനായ സംഗമത്തിന് 2012 സെപ്റ്റംബര്‍ 8 ശനിയാഴ്ച ബര്‍മിംഗ് ഹാം സെന്റ്‌ സൈമണ്‍സ് ക്നാനായ ചര്‍ച്ച് ആഥിത്യം വഹിക്കും.ബര്‍മിംഗ്ഹാമില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിഡണ്ട് ഫാദര്‍ ജോമോന്‍ പുന്നൂസിന്റെ അധ്യക്ഷതയില്‍ കൂടിയ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് ഈ വര്‍ഷത്തെ വലിയ കൂട്ടായ്മയ്ക്ക് തീരുമാനമായത്.

ക്നാനായ സമുദായം തങ്ങള്‍ക്കു ജന്മാവകാശമായി ലഭിച്ചിരിക്കുന്ന തനിമയും പാരമ്പര്യവും സിറിയന്‍ വിശ്വാസ രീതികളും കാത്തു സൂക്ഷിക്കുവാനും സംരക്ഷിക്കുവാനും ‘ ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണമെപ്പോഴും’ എന്ന പിതാക്കന്മാരുടെ കല്‍പ്പന അനുസരിച്ച് കൊണ്ടും ക്നാനായ സംസ്ക്കാരത്തിന്റെ മുഖ മുദ്രയായ ഈ വലിയ കൂട്ടായ്മയിലേക്ക് യൂറോപ്പിലുള്ള എല്ലാ ക്നാനായ മക്കളെയും ബര്‍മിംഗ്ഹാം സെന്റ്‌ സൈമണ്‍സ് ക്നാനായ പള്ളിയിലെ ഇടവകാംഗങ്ങള്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.