നാല് വയസുള്ള വിദ്യാര്‍ഥി പോലും ലൈംഗികാക്രമണത്തിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെടുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ സ്കൂള്‍ എത്ര മാത്രം പങ്കു വഹിക്കുന്നില്ല എന്നാണു ഈ വിവരങ്ങള്‍ നമുക്ക് കാട്ടി തരുന്നത്. ഏകദേശം പതിനയ്യായിരം വിദ്യാര്‍ഥികളാണ് ലൈംഗികാപരാധതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ അധ്യാപകര്‍ക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ സ്കൂളുകളില്‍ നടന്ന ലൈംഗികഅതിക്രമങ്ങളുടെ കണക്കാണ് ഇത്. ഇതില്‍ ആയിരത്തി ഒരുനൂറു പേര് പ്രൈമറി സ്കൂള്‍ കുട്ടികളും ചിലര്‍ റിസപ്ഷന് ക്ലാസിലെ വിദ്യാര്‍ഥികളുമാണ്. വെറും നാല് വയസുള്ള ആക്രമകാരികളായ ഒരു വിദ്യാര്‍ഥിസമൂഹമാണ് ഡോര്ഷയര്,യോര്‍ക്ക്ഷയര്‍ എന്നീ നഗരങ്ങളില്‍. സസക്സില് രണ്ടു അഞ്ചു വയസുള്ള ആണ്‍കുട്ടികളെ ലൈംഗികാക്രമണങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്.
ബര്‍മിംഗ്ഹാമില്‍ അഞ്ചു വയസുള്ള പെണ്‍കുട്ടി ഇതേ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇതേ കണക്കുകള്‍ തന്നെയാണ് രാജ്യത്തിലെ മിക്ക നഗരങ്ങള്‍ക്കും പറയാന്‍ ഉള്ളത്. കൃത്യമായ കണക്ക് അനുസരിച്ച് 2006-2011 വരെ ഏകദേശം 14754 കുട്ടികള്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ പിടിക്കപെട്ടിട്ടുണ്ട്. ഇതില്‍ 1123 പേര് പ്രൈമറി സ്കൂളില്‍ നിന്നുമാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം.
ലൈംഗികദുരുപയോഗം,ആക്രമണം,പീഡനം എന്നീ കുറ്റങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. കെന്റ് ആണ് ഈ ഗണത്തില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. 705 വിദ്യാര്തികളാണ് കെന്റില്‍ പിടിയിലായത്. പിറകിലായി ബര്‍മിംഗ്ഹാം, എസെക്സ് എന്നിവരുമുണ്ട്. കുട്ടികളില്‍ കണ്ടു വരുന്ന ഈ ലൈംഗികആസക്തി ജീവിതസാഹചര്യങ്ങളുടെ പ്രഭാവമാണെന്ന് പറഞ്ഞു കൈ കഴുകുകയാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല