1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2012

ബ്രിട്ടണിലെ ഗേള്‍സ്‌ സ്കൂളുകള്‍ വൈകാതെ അടച്ചുപൂട്ടും കാരണം ആധുനിക ലോകത്ത് പിടിച്ചു നില്‍ക്കുന്നതിനു ഗേള്‍സ്‌ സ്കൂള്‍ വിദ്യാഭ്യാസം പോര എന്നാണു ഇപ്പോഴത്തെ മാതാപിതാക്കള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതനുസരിച്ച് പുരുഷന്മാരുമായി മത്സരിക്കുവാന്‍ തങ്ങളുടെ പെണ്‍കുട്ടികളെ സജ്ജരാക്കുന്നതിനായി മിക്സഡ്‌ സ്കൂളില്‍ തന്നെ പഠിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ഏറെയാണ്. കണക്കുകള്‍ അനുസരിച്ച് ഈ വര്ഷം എല്ലാ ഗേള്‍സ്‌ സ്കൂളുകള്‍ക്കും തങ്ങളുടെ വിദ്യാര്‍ഥിനികളില്‍ നാലിലൊരു ഭാഗം വച്ച് നഷ്ടമാകും.

പുരുഷന്‍, വിവാഹം, ഔദ്യോഗികജീവിതം എന്നീ ലോകങ്ങളില്‍ പിടിച്ചു നില്‍ക്കുവാന്‍ ഗേള്‍സ്‌ സ്കൂള്‍ വിദ്യാഭ്യാസം സഹായിക്കില്ല എന്ന്തിരിച്ചറിഞ്ഞ മാതാപിതാക്കളാണ് ഇതിനായി കുട്ടികളെ പ്രേരിപ്പിക്കുന്നത്. കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ വര്ഷം ഇത്തരത്തിലുള്ള വിദ്യാര്‍ഥികളില്‍ 1.4% കുറവ് വന്നിട്ടുണ്ട് എന്നാണു. മിക്സ്ഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികളുമായി ഇടപെടാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കും. സമയത്തിനനുസരിച്ച് തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്താതിരുന്നതാണ് പല ഗേള്‍സ്‌ സ്കൂളുകളെയും ഇപ്പോള്‍ വലയ്ക്കുന്നത്.

സയന്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവ ഗേള്‍സ്‌ സ്കൂളുകളില്‍ ഇനിയും പഠനവിഷയമാക്കിയിട്ടില്ല. അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ ഗേള്‍സ്‌ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ എന്നതില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കി. ആണ്‍കുട്ടികളുടെ അഭാവത്തില്‍ പെണ്കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ സാധിക്കും എന്ന പഴഞ്ചന്‍ ആശയത്തില്‍ മുറുകെപ്പിടിച്ച് ഇരിക്കുകയാണ് ഇപ്പോഴും മിക്ക ഗേള്‍സ്‌ സ്കൂളുകളും.

ഇപ്പോഴത്തെ രാജ്യത്തിന്റെ അവസ്ഥയില്‍ പെണ്‍കുട്ടികള്‍ക്ക് ജോലിക്കായി ഏറ്റുമുട്ടേണ്ടി വരിക മിക്കവാറും ആണ്‍കുട്ടികളുമായിട്ടായിരിക്കും. മാത്രവുമല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ മിക്ക ഗേള്‍സ്‌ സ്കൂളുകളും പഠിപ്പിക്കുന്നുമില്ല. കഴിഞ്ഞ വര്ഷം വെറും അഞ്ചു ശതമാനത്തില്‍ താഴെ ബോയ്സ് സ്കൂളുകള്‍ മാത്രമാണ് നല്ല സ്കൂളുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് എന്നും ഓര്‍ക്കണം. ഇരുപതു വര്ഷം മുന്‍പത്തെ കണക്കുകളില്‍ ഇത് 25% ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.