1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2012

പുതിയ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ മുങ്ങിയിരിക്കുകയാണ് ബ്രിട്ടണ്‍. സംഗതി ബാങ്ക്-ലാന്‍റ് തട്ടിപ്പാണ്. നമ്മുടെ നാട്ടിലുള്ള തട്ടിപ്പുകളുടെ അതേപതിപ്പുതന്നെയാണ് ഇതും. ഭൂമി നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പുതന്നെ. എന്നാല്‍ ബ്രിട്ടണില്‍ ഇത് കുറച്ചുകൂടി കാര്യക്ഷമമായിട്ടാണ് നടത്തുന്നതെന്നുമാത്രം. എന്തായാലും അന്വേഷണം വ്യാപിക്കുംന്തോറം ഈ തട്ടിപ്പിന് ഇരയായിട്ടുള്ളവരുടെ എണ്ണം വല്ലാതെ കൂടുന്നതായിട്ടാണ് അറിയാന്‍ കഴിയുന്നത്.

ബ്രിട്ടണിലെമ്പാടും 67 ലാന്‍റ്- ബാങ്ക് കമ്പനികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവരെല്ലാംകൂടി ബ്രിട്ടീഷുകാരുടെ പക്കല്‍നിന്ന് തട്ടിയെടുത്തത് മില്യണ്‍ കണക്കിന് പൌണ്ടാണ്. 250 മില്യണ്‍ പൌണ്ടെങ്കിലും ബ്രിട്ടീഷുകാരുടെ പക്കല്‍നിന്ന് പോയിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ 33% മെങ്കിലും വര്‍ദ്ധിച്ചിട്ടുമുണ്ട്. 2007ല്‍ ഇതുമായി ബന്ധപ്പെട്ട പരാതികളുണ്ടായിരുന്നുവെങ്കിലും ഇപ്പോളത് കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

പ്ലോട്ടുകളും ഭൂമിയുമെല്ലാം വാങ്ങാനുള്ള പരസ്യങ്ങളാണ് കമ്പനികള്‍ ആദ്യം ചെയ്യുന്നത്. അത് വാങ്ങാന്‍ ആഗ്രഹിച്ചുചെന്നാല്‍ നിങ്ങള്‍ കുടുങ്ങും. ഇവിടെ വീടുവെയ്ക്കുന്നതിനും മറ്റുമുള്ള അനുവാദങ്ങള്‍ വാങ്ങാനും മറ്റും നല്ല പൈസ ചെലവാകും. കൂടാതെ നമ്മുടെ നാട്ടിലെ മാസക്കുറിപോലെ മാസത്തില്‍ പണമടച്ചാണ് കാര്യം സാധിക്കേണ്ടത്. അഞ്ച് മക്കളുള്ള ഒരമ്മ 63,760 പൌണ്ട് ഇങ്ങനെ അടച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.