ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂവിനെതിരെ കൂടുതല്‍ രൂക്ഷമായ പരാതികള്‍ പുറത്തുവരുന്നു. ഒരുകാലത്ത് ബ്രിട്ടന്‍റെ അഭിമാനമായ വിമാനത്താവളം ഇപ്പോള്‍ ബ്രിട്ടന് നാണക്കേടുണ്ടായിരിക്കുകയാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹീത്രൂവിലെ പല ടെര്‍മിനലുകളിലേയും ക്യൂകള്‍ രൂക്ഷമാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
പുറത്തുവന്ന കുടിയേറ്റ വകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെര്‍മിനല്‍ ടൂവില്‍നിന്ന് 107 തവണയെങ്കിലും ഓഫീസ് സമയത്തിനുശേഷവും പാസ്സ്പോര്‍ട്ട് ക്യൂകള്‍ നീണ്ടിട്ടുണ്ട്. ഇത് ഏപ്രിലിലെ ആദ്യ പതിനഞ്ച് ദിവസത്തിനുള്ളിലെ മാത്രം കണക്കാണ്. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായിട്ടാണ് പരാതികള്‍ രൂപപ്പെടുന്നത്. യുകെ ബോര്‍ഡര്‍ ഏജന്‍സി സ്റ്റാഫുകള്‍ പാസ്സ്പോര്‍ട്ട് ക്യൂകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല എന്നാണറിയുന്നത്.
ഒളിമ്പിക്സിന് മുന്നോടിയായി ഹീത്രു വിമാനത്താവളത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കുടിയേറ്റ വകുപ്പ് മന്ത്രി ഡാമിയന്‍ ഗ്രീന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മിക്കവാറും ദിവസങ്ങളിലും ഹീത്രൂവില്‍ പാസ്സ്പോര്‍ട്ടിന് വരുന്നവര്‍ വന്‍ ക്യൂകളെ നേരിടേണ്ടിവരുന്നതായാണ് സൂചന. മുമ്പെങ്ങുമില്ലാത്ത മട്ടില്‍ ഇപ്പോളത് കൂടിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല