1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2012

ബ്രിട്ടണിലെ രതിജീവിതത്തെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. വിവാഹം കഴിക്കാത്തവരാണ് കൂടുതല്‍ തൃപ്തരെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബ്രിട്ടീഷുകാരുടെ രതിജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ഇതിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. 71 ശതമാനംപേരും വിവാഹം കഴിക്കുന്നതിന് മുമ്പുള്ള രതിജീവിതം ഇഷ്ടപ്പെടുന്നവരാണ്. അതായത് വിവാഹം കഴിക്കാത്തവരാണ് ബ്രിട്ടണില്‍ രതി കൂടുതല്‍ ആസ്വാദിക്കുന്നത്. താല്‍ക്കാലിക ബന്ധങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നവരാണ് കൂടുതല്‍ തൃപ്തരെന്ന് സാരം.

വിവാഹം കഴിച്ചവര്‍ക്കിടയില്‍ നോക്കിയപ്പോള്‍ കേവലം 47 ശതമാനം പേര്‍ മാത്രമാണ് രതിജീവിതം ആസ്വാദിക്കുന്നത്. 24,000 പേരെ സര്‍വ്വേ നടത്തിയതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാദിവസവും രതിയിലേര്‍പ്പെടുന്നവരുടെ എണ്ണം 9ശതമാനം മാത്രമാണ്. എന്നാല്‍ രണ്ടുദിവസം കൂടുമ്പോഴെന്ന മട്ടില്‍ രതിയിലേര്‍പ്പെടുന്നവരുടെ എണ്ണം 44 ശതമാനമാണ്. ആഴ്ചയില്‍ ഒരിക്കല്‍ രതിയിലേര്‍പ്പെടുന്നവര്‍ 16 ശതമാനമാണ്. ഒരിക്കലും രതിയിലേര്‍പ്പെടാത്തവര്‍ ഒരു ശമതാനംമാത്രമാണ്.

ഓണ്‍ലൈനില്‍ രതി ആസ്വാദിക്കുന്നവരുടെ എണ്ണം 35 ശതമാനമാണ്. രതികഥകളും മറ്റും വായിക്കുന്നവരുടെ എണ്ണം 30ശതമാനമാണ്. എന്നാല്‍ ഇതൊന്നും ആസ്വാദിക്കാത്തവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത് 30 ശതമാനമാണ്. എല്ലാദിവസവും പോണ്‍ വീഡിയോ കാണുന്ന കാര്യത്തില്‍ പുരുഷന്മാരാണ് കൂടുതല്‍. പത്ത് ശതമാനം പുരുഷന്മാര്‍ പോണ്‍ വീഡിയോ കാണുമ്പോള്‍ ഒരു ശമതാനം സ്ത്രീകള്‍ മാത്രമാണ് പോണ്‍ വീഡിയോ കാണുന്നത്. ഈ കണക്ക് ആഴ്ചയിലേക്ക് മാറ്റുമ്പോള്‍ പതിനേഴ് ശതമാനം പുരുഷന്മാര്‍ക്ക് പത്ത് ശതമാനം സ്ത്രീകള്‍ പോണ്‍ വീഡിയോ കാണുന്നുണ്ട്. എല്ലാദിവസവും കാണുന്നില്ലെങ്കിലും പോണ്‍ വീഡിയോ കാണുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുറകിലല്ല എന്നുസാരം.

71ശതമാനം ബ്രിട്ടീഷുകാര്‍ക്കും വിവാഹം കഴിക്കാന്‍ സാധ്യതയില്ലാത്ത ബന്ധങ്ങളുണ്ട്. തുറന്ന ബന്ധങ്ങള്‍ നല്ല രതിജീവിതം ഉണ്ടാക്കുന്നതായി 61 ശതമാനം പേരും വിശ്വാസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.